കരീന കപൂര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'ദ ബക്കിംഗ്ഹാം മര്ഡേഴ്സ്'. റിലീസിന് മുന്നേ വലിയ പ്രതീക്ഷകളുണ്ടായിരുന്ന സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടു. ബോക്സ് ഓഫീസിൽ നിന്ന് ആകെ 15 കോടിയോളം മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നാൽ ഒടിടിയില്‍ പ്രദർശനത്തിനെത്തിയപ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മികച്ച ചിത്രമാണെന്നും, ഒരിക്കലും മിസ് ചെയ്യരുതെന്നുമാണ് പ്രേക്ഷകരുടെ കമന്റുകൾ.
#TheBuckinghamMurders in the #Netflix is a good thriller and Kareena is excellent.
மக்களே :- 👍 #TheBuckinghamMurders - GOOD 👍 Watchable [ Last 45 Min 😳 - Engaging ] NetflixThe BODY & THE INVISIBLE GUEST னு ORIOUL PAULO டைப்ல SCREEN PLAY அ முயற்சி பண்ணிருக்காங்க தன் மகனை இழந்த ஹீரோயின், வேறொரு தம்பதி தொலைத்த மகனை கண்டறிய களமிறங்குறாங்க pic.twitter.com/CDVayTxrkT
Kareena, the actress you are !!! Absolutely brilliant performance 👏🏻 #TheBuckinghamMurders
സിനിമയുടെ പരാജയത്തിൽ ഏറെ നിരാശയുണ്ടായിരുന്നെന്ന് കരീന നേരത്തെ പ്രതികരിച്ചിരുന്നു. ഇന്നത്തെ കാലത്ത് ഓരോ സിനിമകൾക്കും വ്യത്യസ്ത പ്രേക്ഷകരാണുള്ളത്. സിങ്കം എഗെയ്ൻ കാണാൻ പോകുന്ന പ്രേക്ഷകർ ഒരിക്കലും ബക്കിംഗ്ഹാം മര്‍ഡേഴ്‍സിന് പോകില്ല. അത് ഇംഗ്ലീഷ്, സെറിബ്രൽ, ഒരു ഇൻഡി തരത്തിലുള്ള സിനിമയായിരുന്നു. പ്രേക്ഷകരുടെ ആ മനോഭാവത്തെ എങ്ങനെ ബാലൻസ് ചെയ്യണമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട് എന്ന് കരീന പറഞ്ഞു. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
കരീന കപൂര്‍ ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടിയില്‍ എത്തിയത്. ഒക്ടോബർ 14 നായിരുന്നു ദ ബക്കിംഗ്ഹാം മര്ഡേഴ്സ് തിയേറ്ററുകളിലെത്തിയത്. കരീനയ്ക്കൊപ്പം ശോഭ കപൂർ, എക്താ കപൂർ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. കരീനയുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഒട്ടുമിക്ക ഡയലോഗുകളും ഇംഗ്ലീഷിലായിരുന്നു എന്നതും ചര്‍ച്ചയായിരുന്നു.
Content Highlights: The Buckingham Murders continues on OTT with good responses