ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് ഉറപ്പ്, ഇനി ദിവസങ്ങൾ മാത്രം; യുഎ സർട്ടിഫിക്കറ്റുമായി 'കങ്കുവ' റിലീസിന്

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായിക.

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ആക്ഷൻ അഡ്വെഞ്ചർ പീരീഡ് സിനിമയാണ് 'കങ്കുവ'. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് സൂര്യ എത്തുന്നത്. നവംബർ 14 ന് ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുന്ന സിനിമക്ക് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 34 മിനിട്ടാണ് സിനിമയുടെ റൺ ടൈം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രം 3D യിലും പുറത്തിറങ്ങും.

An ‘U’nparalleled ‘A’dventure awaits us all ❤️‍🔥Our Magnum Opus #Kanguva is censored UA! Get ready to experience it in 3D🦅#KanguvaFromNov14 🗡️@Suriya_offl @thedeol @directorsiva @DishPatani @ThisIsDSP @StudioGreen2 @gnanavelraja007 @vetrivisuals @supremesundar @UV_Creations… pic.twitter.com/EunLHcR0YN

സിനിമ ആഗോളതലത്തിൽ പതിനായിരത്തിൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് ജി ധനഞ്ജയൻ പറയുന്നത്. തമിഴ്‌നാട്ടിൽ മാത്രം 700 ഓളം സ്‌ക്രീനുകളിൽ ചിത്രമെത്തും. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ദേവി ശ്രീ പ്രസാദ് സംഗീതം നൽകിയിരിക്കുന്ന ഗാനം വളരെ ഇമോഷണൽ ആയ ഒരു മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ കങ്കുവയുടേതായി പുറത്തിറങ്ങിയ പാട്ടുകളിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

Also Read:

Entertainment News
കങ്കുവ സിനിമയ്‌ക്കെതിരെ റിലയൻസ് കമ്പനിയുടെ പരാതി; ഇടപ്പെട്ട് മദ്രാസ് ഹൈക്കോടതി

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Content Highlights: Suriya movie Kanguva getting ready for release with ua certificate

To advertise here,contact us