മലയാളികളെ ഞെട്ടിച്ച വിജയകാണ്ഡം; കിഷ്കിന്ധാ കാണ്ഡം ഉടൻ ഒടിടിയിലേക്കെന്ന് റിപ്പോർട്ട്

ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ഓണം റിലീസായി സെപ്റ്റംബർ 12നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്

ആസിഫ് അലി നായകനായെത്തി തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ആഗോളതലത്തിൽ 70 കോടിയിലധികം രൂപ നേടിയ സിനിമ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബർ അവസാനമോ ഡിസംബർ ആദ്യമോ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കും കിഷ്കിന്ധാ കാണ്ഡം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള നടക്കുന്നത്. ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ഓണം റിലീസായി സെപ്റ്റംബർ 12നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Also Read:

Entertainment News
ഹാഷിറേ… കഥ ഇനിയാണ് ആരംഭിക്കുന്നത്!; വാഴ 2 ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും

ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. ചിത്രത്തിലെ ആസിഫ് അലിയുടെയും വിജയരാഘവന്റെയും പ്രകടനങ്ങൾക്ക് വലിയ കൈയ്യടിയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അപർണ ബാലമുരളി, നിഷാൻ, ജഗദീഷ്, അശോകൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി തുടങ്ങി നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു.

Content Highlights: Reports that Asif Ali movie Kishkindha Kaandam to stream in OTT soon

To advertise here,contact us