വരുന്നു ഒന്നൊന്നര ആക്ഷൻ പടം; 'ടോക്സിക്' ടീമിൽ ജോയിൻ ചെയ്ത് 'ജോൺ വിക്ക്' ആക്ഷന്‍ ഡയറക്ടര്‍

യഷിനെ കാണുന്നതിന് ഞാൻ ഏറെ എക്സൈറ്റഡ് ആണ്. രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല'

icon
dot image

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ പ്രശസ്ത ആക്ഷൻ ഡയറക്ടർ ജെ ജെ പെറി ജോയിൻ ചെയ്തിരിക്കുകയാണ്. ജോൺ വിക്ക്, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജെ ജെ പെറി.

അദ്ദേഹം മുംബൈ എയർപോർട്ടിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 'യഷിനും സംഘത്തിനുമൊപ്പം കുറച്ച് വർക്ക് ചെയ്യുന്നതിനാണ് താൻ ഇവിടെ എത്തിയിരിക്കുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുന്നത് വീഡിയോയിൽ കാണാം. 'യഷിനെ കാണുന്നതിന് ഞാൻ ഏറെ എക്സൈറ്റഡ് ആണ്. രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഇത് ഒരു ക്രേസി ആക്ഷൻ സ്റ്റഫായിരിക്കും. അദ്ദേഹം ഒരു ഗംഭീര നടനാണ്. എന്റെ സഹോദരൻ എന്ന് അദ്ദേഹത്തെ അഭിമാനത്തോടെ വിളിക്കും,' എന്ന് ജെ ജെ പെറി പറഞ്ഞു.

"I'm here to have some fun with Yash and the team. I'm super excited to meet him, I couldn't sleep the whole night. It's gonna be crazy ACTION stuff. He is an amazing actor, Kind and a high performer. I'm proud to call him 'My Brother.'"❤️‍🔥#YashBoss #ToxicThemovie #Toxic #Yash… pic.twitter.com/VoXgTUm4Od

Also Read:

Entertainment News
സിക്സ് പാക്ക് ഉണ്ടാക്കുന്നതല്ല ജീവിതത്തിൽ വലിയ കാര്യം, ആരോഗ്യം കളഞ്ഞിട്ട് ഒന്നും ചെയ്യരുത്: സൂര്യ

ടോക്സിക് ഉപേക്ഷിച്ചെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. എന്നാൽ അത് തെറ്റായ വാർത്തയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ നടക്കുകയാണെന്നും പിന്നീട് വാർത്തകൾ വന്നു. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Hollywood Action director JJ Perry joins Toxic Movie

To advertise here,contact us
To advertise here,contact us
To advertise here,contact us