അത്ഭുത ദ്വീപിന്റെ രണ്ടാം ഭാ​ഗം അടുത്ത വർഷം അവസാനം എത്തും: സംവിധായകൻ വിനയൻ

രണ്ടാം ഭാ​ഗത്തിൽ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ടാകും

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രേക്ഷകർ വീണ്ടും വീണ്ടും കാണുന്ന സിനിമകളിൽ ഒന്നാണ് 'അത്ഭുത ദ്വീപ്'. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ. അടുത്ത വർഷം സിനിമ ഉണ്ടാകുമെന്ന് വിനയൻ പറഞ്ഞു. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീ ബാലയുടെ ട്രെയിലർ റിലീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ന്റെ അവസാനമേ സംഭവിക്കുകയുള്ളൂ. അതിന്റെ മുമ്പ് മറ്റൊരു സിനിമയുണ്ടാകും. എന്റെ അവസാന സിനിമ ഏതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയുന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടായിരുന്നു ആ സിനിമ. അത് നല്ല അഭിപ്രായം നേടിയെടുത്ത ഒരു പടമായിരുന്നു. അതില്‍ നായകനായത് വലിയ സൂപ്പര്‍സ്റ്റാറൊന്നും ആയിരുന്നില്ല. ഇപ്പോഴത്തെ യുവ നടന്മാരില്‍ ഒരാളായ സിജു വില്‍സണ്‍ ആയിരുന്നു. ആ സിനിമയില്‍ സിജു അസാധ്യമായി തന്നെ അഭിനയിച്ചിരുന്നു. ഒരു ചരിത്ര കഥാപാത്രമായിട്ടാണ് അഭിനയിച്ചത്.

അയാള്‍ ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. ആര്‍ക്കും മോശമെന്ന് പറയാന്‍ കഴിയാത്ത രീതിയിലാണ് സിജു അഭിനയിച്ചത്. അതിഗംഭീരമായി തന്നെ ആക്ഷന്‍ ചെയ്തു. പക്ഷെ സിജുവിന് വീണ്ടും ഒരു ബ്രേക്ക് വന്നിട്ടില്ല. അത്തരം കാര്യങ്ങള്‍ മനസില്‍ തട്ടുന്ന ആളാണ് ഞാന്‍. അതുകൊണ്ട് സിജുവിനെ വെച്ച് ഒരു അടിപൊളി വലിയ ഒരു ആക്ഷന്‍ പടം ചെയ്യാന്‍ പോവുകയാണ്. ആ സിനിമ ചെയ്ത ശേഷമായിരിക്കും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം വരുന്നത്,’ വിനയന്‍ പറഞ്ഞു.

Also Read:

Entertainment News
മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതില്‍ നിന്നാണ് ആ ചിത്രം ഉണ്ടായത്: സജിന്‍ ചെറുകയില്‍

രണ്ടാം ഭാ​ഗത്തിൽ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ടാകും. 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അത്ഭുത ദ്വീപ്. ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍, കല്‍പ്പന തുടങ്ങിയവര്‍ക്കൊപ്പം മുന്നൂറോളം കൊച്ചു മനുഷ്യരും അണിനിരന്ന ചിത്രമായിരുന്നു ഇത്.

Content Highlights: Athbhutha Dweepu movie part 2 will hit by the end of 2025 said Director Vinayan

To advertise here,contact us