ആദ്യം ട്രോൾ ചെയ്യപ്പെട്ടു, ഇന്ന് പ്രകടനം കൊണ്ട് കൈയ്യടി വാങ്ങി, അർജുൻ കപൂറിനെ പുകഴ്ത്തി അജയ് ദേവ്ഗൺ

ചിത്രത്തിൽ ഡെയിഞ്ചർ ലങ്ക എന്ന വില്ലൻ വേഷത്തിലാണ് അർജുൻ കപൂർ എത്തിയത്.

അജയ് ദേവ്ഗണിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'സിങ്കം എഗെയ്ൻ'. മോശം പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ ചിത്രത്തിന് നല്ല കളക്ഷൻ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുകയാണ് അജയ് ദേവ്ഗൺ. ചിത്രവുമായി ബന്ധപ്പെട്ടു നടന്നൊരു അഭിമുഖത്തിലാണ് അജയ് ദേവ്ഗണിന്റെ പ്രതികരണം.

കുറേക്കാലമായി സിനിമകളിൽ പോലീസിനെ എപ്പോഴും നെഗറ്റീവായി ആണ് കാണിച്ചിരുന്നത്. ഒരു മികച്ച പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെയായിരിക്കണമെന്ന് കാണിച്ച ആദ്യ ചിത്രങ്ങളിലൊന്നാണ് 'സിങ്കം', 'ഗംഗാജൽ' എന്നിവ. അതിനുശേഷം പോലീസിനെ കുറിച്ച് പോസിറ്റീവ് സിനിമകൾ ചെയ്യുന്നത് പ്രവണതയായി മാറി. ഇപ്പോൾ തങ്ങൾ എല്ലാവരും ശരിക്കും സന്തോഷത്തിലാണെന്നും അജയ് ദേവ്ഗൺ പറഞ്ഞു. ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത അർജുൻ കപൂറിനെ അഭിനന്ദിക്കാനും അജയ് ദേവ്ഗൺ മറന്നില്ല.

ഒരു നടനെന്ന നിലയിൽ അർജുൻ ആഗ്രഹിച്ച സ്വീകാര്യത ഇപ്പോൾ ലഭിക്കുകയാണ്. നേരത്തെ നിരവധി പേർ അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. അർജുൻ തൻ്റെ പ്രകടനത്തിലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. അർജുനെ സംബന്ധിച്ചിടത്തോളം, സിങ്കം എഗെയ്‌നിൻ്റെ വിജയം ശരിയായ ഘട്ടത്തിലായിരുന്നെന്നും അജയ് ദേവ്ഗൺ പറഞ്ഞു. ചിത്രത്തിൽ ഡെയിഞ്ചർ ലങ്ക എന്ന വില്ലൻ വേഷത്തിലാണ് അർജുൻ കപൂർ എത്തിയത്. നിരവധി പ്രേക്ഷക പ്രശംസയാണ് അർജുനെ തേടിയെത്തുന്നത്.

Also Read:

Entertainment News
ടാക്സി ഡ്രൈവർ മുതൽ ഇന്റർനാഷണൽ ഡോൺ വരെ; വ്യത്യസ്ത കഥാപാത്രങ്ങളിൽ ഞെട്ടിക്കാനൊരുങ്ങി മോഹൻലാൽ

അജയ് ദേവ്ഗണിനൊപ്പം കരീന കപൂർ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, ജാക്കി ഷ്റോഫ് തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് സിങ്കം എഗെയ്ൻ. സിങ്കം, സിങ്കം റിട്ടേൺസ്, സൂര്യവംശി, സിംബാ എന്നീ സിനിമകൾക്ക് ശേഷം രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്ന സിനിമയാണ് സിങ്കം എഗെയ്ൻ. ചിത്രത്തിൽ പ്രധാന വേഷത്തിൽ ബാജിറാവോ സിങ്കം എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ ആണ് എത്തുന്നത്. ഇതുവരെയുള്ള ചിത്രത്തിന്റെ ആഗോള കളക്ഷൻ 280.85 കോടിയാണ്. 220.18 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ. ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംങ് അവകാശം 130 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Ajay devgan praises Arjun kapoor for his performance in Singham Again

To advertise here,contact us