ആദ്യ കാലത്തെ പേടി സിനിമകൾ പരാജയപ്പെടുമോ എന്നായിരുന്നു, ഇപ്പോൾ അത് മറ്റൊന്നാണ്; ശിവകാർത്തികേയൻ

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത 'അമരൻ' ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം.

സിനിമകൾ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് തനിക്കുണ്ടായിരുന്നു എന്നും ഒരു സിനിമ യഥാർത്ഥത്തിൽ പരാജയപ്പെട്ടപ്പോഴാണ് ആ അവസ്ഥ എന്താണെന്ന് മനസ്സിലായതെന്നും നടൻ ശിവകാർത്തികേയൻ. പരാജയങ്ങളിൽ വേദനിക്കാതെ അതിനെ അംഗീകരിക്കാനാണ് പഠിക്കേണ്ടതെന്ന് അന്ന് മനസ്സിലായി. തന്റെ സിനിമയുടെ ആദ്യ ഷോ കാണുന്നതിന് വേണ്ടി ആഘോഷമായി എത്തുന്നവരെ നിരാശപ്പെടുത്തുന്നതിനെ കുറിച്ച് മാത്രമാണ് തനിക്കിപ്പോൾ ഭയമുള്ളത്. ആരാധകർ ഓർക്കുന്നത് നമ്മളുടെ ഹിറ്റുകളായിരിക്കും, നമ്മളെ വെറുക്കുന്നവർ നമ്മുടെ പരാജയങ്ങൾ ഓർക്കുമെന്നും പിങ്ക് വില്ലയ്ക് നൽകിയ അഭിമുഖത്തിൽ ശിവകാർത്തികേയൻ പറഞ്ഞു.

'ഭാഗ്യം കൊണ്ടോ ആളുകളുടെ സ്നേഹം കൊണ്ടോ ആദ്യത്തെ എട്ടോളം സിനിമകൾ വിജയമായി. അതിന് ശേഷം ഒരു സിനിമ യഥാർത്ഥത്തിൽ ഫ്ലോപ്പായപ്പോഴാണ് പരാജയത്തെ കുറിച്ചുള്ള ഭയം ഇല്ലാതെയായത്. ഫ്ലോപ്പ് ആകുന്ന അവസ്ഥ എന്താണെന്ന് അപ്പോൾ മനസ്സിലായി. ഒരു സിനിമയിൽ സംഭവിച്ച തെറ്റ് മറ്റൊരു സിനിമയിൽ ആവർത്തിക്കാതിരിക്കുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുക. എന്നാലും തെറ്റുകൾ സംഭവിക്കാം. അങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. നല്ല സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുക എന്നത് മാത്രമല്ല സിനിമ. കുറെയധികം പദ്ധതികൾ അതിനെ കുറിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്.' ശിവകാർത്തികേയൻ പറഞ്ഞു.

Also Read:

Entertainment News
ഇത് ശിവകാർത്തികേയന്റെ തേരോട്ടം; കേരളത്തിൽ തലയേയും ധനുഷിനെയും വീഴ്ത്തി അമരന്റെ മുന്നേറ്റം

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. മികച്ച മുന്നേറ്റമാണ് സിനിമക്ക് ലോകമെമ്പാടും ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് 131.92 കോടിയാണ് സിനിമ ഇതുവരെ നേടിയത്. ശിവകാർത്തികേയൻ്റെ കരിയറിലെ ആദ്യ 200 കോടി സിനിമയാകും അമരൻ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Also Read:

Entertainment News
മുംബൈയിലും 'ഗോട്ട് സീന്‍' ചോദ്യം;'തുപ്പാക്കി' ട്വീറ്റ് ഓര്‍മിപ്പിച്ച്,മാസ് മറുപടിയുമായി ശിവകാര്‍ത്തികേയന്‍

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Sivakarthikeyan talks about his fear during initial days

To advertise here,contact us