സംവിധാനവും അഭിനയവും ഒപ്പത്തിനൊപ്പം, വിശ്രമമില്ലാതെ ധനുഷ്, അടുത്തത് 'അമരൻ' സംവിധായകന്റെ ചിത്രത്തിൽ

'നിലാവുക്ക് എൻ മേൽ എന്നടി കോപം', 'ഇഡ്‌ലി കടൈ' എന്നീ സിനിമകളാണ് ഇനി ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ളത്

icon
dot image

മികച്ച സിനിമകളിലൂടെയും സംവിധാന മികവിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് ധനുഷ്. നിരവധി സിനിമകളാണ് ഇപ്പോൾ ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. 'അമരൻ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകൻ ധനുഷാണ്. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് വീഡിയോ ഇന്ന് നിർമാതാക്കൾ പുറത്തുവിട്ടു.

Also Read:

Entertainment News
ധനുഷിന്റെ 'ഇഡ്‌ലി കടൈ' തുറക്കുന്ന ദിവസമിതാ; റിലീസ് പോസ്റ്ററില്‍ ഒളിപ്പിച്ചത് നായകന്റെ പേരോ ?

'ഡി 55' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഗോപുരം ഫിലിംസിൻ്റെ ബാനറിൽ അൻബുചെഴിയനും സുസ്മിത അൻബുചെഴിയനും ചേർന്നാണ് നിർമ്മിക്കുന്നത്. 'തങ്കമകൻ' എന്ന സിനിമക്ക് ശേഷം വീണ്ടും ധനുഷ് ഈ നിർമാണ കമ്പനിയുമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയും കഥയുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Super thrilled to join hands with @Rajkumar_KP under @gopuramfilms with anbuchezhian sir. Om Namashivaaya 🙏🙏🙏 pic.twitter.com/ylarHSvN0v

ധനുഷ് തന്നെ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ 'രായൻ' ആണ് അവസാനമായി തിയേറ്ററിലെത്തിയ ധനുഷ് ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ 100 കോടിക്ക് മുകളിൽ നേടിയിരുന്നു. 'നിലാവുക്ക് എൻ മേൽ എന്നടി കോപം', 'ഇഡ്‌ലി കടൈ' എന്നീ സിനിമകളാണ് ഇനി ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ളത്. ഇതിൽ 'ഇഡ്‌ലി കടൈ' ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് 'ഇഡ്‌ലി കടൈ'.

സംവിധായകൻ ശേഖർ കമ്മുല ഒരുക്കുന്ന 'കുബേര' എന്ന സിനിമയാണ് ഇനി നായകനായി ധനുഷ് എത്തുന്ന അടുത്ത ചിത്രം. നാഗാർജുന, രശ്‌മിക മന്ദന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. ഫെബ്രുവരിയിൽ 'കുബേര' തിയേറ്ററുകളിലെത്തും.

Content Highlights: Dhanush to collaborate with Amaran director for his next film

To advertise here,contact us