ആക്ഷനും ഫാന്റസിയും മാത്രമല്ല കങ്കുവ 'ഇമോഷണൽ' കൂടിയാണ്!; പുതിയ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ

സിനിമ ആഗോളതലത്തിൽ പതിനായിരത്തിൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് ജി ധനഞ്ജയൻ പറയുന്നത്.

സൂര്യയെ നായകനാക്കി സിരുത്തൈ ശിവയൊരുക്കുന്ന ബിഗ് ബഡ്ജറ്റ് പീരീഡ് ചിത്രമാണ് 'കങ്കുവ'. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് സൂര്യ എത്തുന്നത്. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. മന്നിപ്പ് എന്ന് ആരംഭിക്കുന്ന ഗാനത്തിൽ സൂര്യ അവതരിപ്പിക്കുന്ന കങ്കുവ എന്ന കഥാപാത്രവും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തെയാണ് വരച്ചുകാട്ടുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം നൽകിയിരിക്കുന്ന ഗാനം വളരെ ഇമോഷണൽ ആയ ഒരു മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ കങ്കുവയുടേതായി പുറത്തിറങ്ങിയ പാട്ടുകളിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

രഘു ദീക്ഷിത് ആലപിച്ചിരിക്കുന്ന ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത് വിവേകയാണ്. സൂര്യ ഇരട്ടവേഷത്തിലെത്തുന്ന സിനിമ തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റിലീസായാണ് എത്തുന്നത്. സിനിമ ആഗോളതലത്തിൽ പതിനായിരത്തിൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമാതാവ് ജി ധനഞ്ജയൻ പറയുന്നത്. തമിഴ്‌നാട്ടിൽ മാത്രം 700 ഓളം സ്‌ക്രീനുകളിൽ ചിത്രമെത്തും. രാജ്യത്തിന് പുറത്ത് ഏകദേശം 4000-ലധികം സ്‌ക്രീനുകൾ പ്രതീക്ഷിക്കുന്നുവെന്നും മൊത്തം തിയേറ്റർ ഇപ്പോൾ 10,000 ആയെന്നും നിർമാതാവ് വ്യക്തമാക്കി.

Also Read:

Entertainment News
കോളിവുഡ് തിരിച്ചുപിടിക്കാൻ അവൻ വരുന്നു; കങ്കുവ റിലീസ് ചെയ്യുന്നത് 10,000 സ്‌ക്രീനുകളിൽ

ശിവയുടെ സംവിധാനത്തിലെത്തുന്ന ഫാന്റസി-ആക്ഷൻ ചിത്രമാണ് കങ്കുവ. നവംബർ 14-നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Content Highlights: Suriya movie Kanguva new song Mannippu ensures an emotional ride

To advertise here,contact us