'ദിൽ സെയ്ക്ക് മറ്റൊരു ക്ലൈമാക്‌സ് കൂടി മണിരത്‌നം എഴുതിയിരുന്നു'; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

1998 ൽ റിലീസ് ചെയ്ത ദിൽ സെയ്ക്ക് എ ആർ റഹ്‌മാൻ ആയിരുന്നു സംഗീതം പകർന്നത്

1998 ൽ ഷാരൂഖ് ഖാനെയും മനീഷ കൊയ്‌രാളയെയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമായിരുന്നു ദിൽ സെ. ബോക്‌സോഫീസിൽ കാര്യമായ ചലനം ചിത്രം ഉണ്ടാക്കിയില്ലെങ്കിലും വർഷങ്ങൾക്ക് ശേഷം ചിത്രത്തെ ആരാധകർ ഒരു ക്ലാസിക് ചിത്രമായി കണക്കാക്കുന്നുണ്ട്.

ചിത്രത്തിൽ ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകനായ അമർ ആയിട്ടായിരുന്നു ഷാരൂഖ് ഖാൻ എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഷാരൂഖ് ഖാനും നായികയായ മനീഷ കൊയ്‌രാളയും കൊല്ലപ്പെടുന്നതായിട്ടായിരുന്നു കാണിച്ചത്.

എന്നാൽ ചിത്രത്തിന് മറ്റൊരു ക്ലൈമാക്‌സ് കൂടി മണിരത്‌നം തയ്യാറാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നായികയായിരുന്നു മനീഷ.

ഷാരൂഖ് ഖാൻ മരണപ്പെടാതെ അതിജീവിക്കുന്നതായിട്ടായിരുന്നു ഈ ക്ലൈമാക്‌സ് എന്നും മനീഷ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 1998 ൽ റിലീസ് ചെയ്ത ദിൽ സെയ്ക്ക് എ ആർ റഹ്‌മാൻ ആയിരുന്നു സംഗീതം പകർന്നത്.

Also Read:

Entertainment News
പുകവലി നിര്‍ത്തി; ഉപേക്ഷിക്കാനുള്ള കാരണവും വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

ചിത്രത്തിൽ മൊയ്‌ന എന്ന തീവ്രവാദി സ്ലീപ്പർ സെൽ ആയിട്ടായിരുന്നു മനീഷ കൊയ്‌രാള അഭിനയിച്ചത്. മലയാളിയായ പ്രീതി നായരായി പ്രീതി സിന്റയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. അസാമിലെ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രം കഥ പറഞ്ഞത്.

11 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രം ബോക്‌സോഫീസിൽ നിന്ന് 28 കോടിയോളം മാത്രമായിരുന്നു ചിത്രം നേടിയത്. തമിഴിൽ ഉയിരെ എന്ന പേരിലും ചിത്രം റിലീസ് ചെയ്തിരുന്നു.

Content Highlights: Manisha Koirala reveals Mani Ratnam had a different climax in SRK'S Dil Se Script

To advertise here,contact us