വില്ലനെ കാണാൻ ഒരുങ്ങിക്കോളൂ, ഷൂട്ടിങ് പൂർത്തിയാക്കി മമ്മൂട്ടി-ജിതിൻ കെ ജോസ് ചിത്രം

ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം സുഷിൻ - മമ്മൂട്ടി കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. മമ്മൂട്ടി വില്ലൻ കഥാപാത്രമായെത്തുന്ന ചിത്രം എന്ന രീതിയിൽ ഈ ചിത്രത്തിന് ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള ഹൈപ്പുണ്ട്. മമ്മൂട്ടിയുടെ സിനിമയിലെ ലുക്കും, നാഗർ കോവിലിൽ ചിത്രീകരണത്തിനെത്തിയപ്പോഴുള്ള ലൊക്കേഷൻ സ്റ്റില്ലുമെല്ലാം ആരാധകർക്കിടയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

Its a PACK UP for Our Production No.7 !!! More Updates Soon !! Stay Tuned..#Mammootty @mammukka #Vinayakan #MammoottyKampany #JithinKJose #WayfarerFilms #TruthGlobalFilms pic.twitter.com/o5QNvx2xK1

നാഗർകോവിൽ, എറണാകുളം, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ വളരെ ചുരുങ്ങിയ സമയത്തിനിടയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. മെഗാസ്റ്റാർ 428 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ബാക്കി അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവിടും. ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായിരുന്നു ജിതിൻ കെ ജോസിന്റെ ആദ്യ സ്വതന്ത്ര സംവിധാനമാണ് ഇതുവരെ പേരിടാത്ത മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ക്യാമറ. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം സുഷിൻ - മമ്മൂട്ടി കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

Also Read:

Entertainment News
തലൈവർക്കും ഉലകനായകനും വരുണിനും ഒരേ സ്റ്റൈൽ പോസ്റ്റർ, ചർച്ചയാക്കി സോഷ്യൽ മീഡിയ

ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്ക, ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമനിക് ആന്റ് ദ ലേഡിസ് പേഴ്സ് എന്നിവയാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. ഇതിൽ ബസൂക്കയുടെ ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. നല്ല പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ഷൂട്ടിങ് പുരോഗമിച്ച ഗൗതം മേനോന്റെ ഡൊമനിക് ആന്റ് ദ ലേഡിസ് പേഴ്സ് ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ സിനിമയും നിർമിക്കുന്നത്.

Content Highlight : Mammootty Jithin K jose film shoot wrapped

To advertise here,contact us