മോഹൻലാൽ - സത്യൻ അന്തിക്കാട് യൂണിവേഴ്‌സിലേക്ക് 'അമൽ ഡേവി'സും; 'ഹൃദയപൂർവം' സിനിമയിൽ സംഗീത് പ്രതാപും

ഹൃദയപൂർവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്

അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് സംഗീത് പ്രതാപ്. എഡിറ്റർ കൂടിയായ സംഗീത് അഭിനയ രംഗത്തും മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ഇപ്പോഴിതാ മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ സംഗീത് പ്രതാപും അഭിനയിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യൻ.

'മോഹൻലാൽ - സത്യൻ അന്തിക്കാട് യൂണിവേഴ്‌സി അമൽ ഡേവിസും' എന്ന അടിക്കുറിപ്പോടെ സത്യൻ അന്തിക്കാടും സംഗീത് പ്രതാപും ഒരുമിച്ചുള്ള ചിത്രവും അഖിൽ പങ്കുവെച്ചിട്ടുണ്ട്. ഹൃദയപൂർവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ തുടങ്ങുമെന്നും ഈ മാസം പാട്ടുകളുടെ കമ്പോസിങ് ആരംഭിക്കണമെന്നാണ് തീരുമാനമെന്നും നേരത്തെ സത്യൻ അന്തിക്കാട് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു. ശ്രീനിവാസൻ ചിത്രം ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംഗീതയും ഹൃദയപൂർവത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Also Read:

Entertainment News
പകൽ എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളി, രാത്രി L 360 യിലെ കാർ ഡ്രൈവർ; ബാക്ക് ടു ബാക്ക് ചിത്രീകരണവുമായി മോഹൻലാൽ

പൂനെയും കേരളവുമാണ് ഹൃദയപൂർവത്തിന്റെ പ്രധാന ലൊക്കേഷനുകൾ. നവാഗതനായ സോനു ടി പിയാണ് ചിത്രത്തിന്റെ രചന. സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജസ്റ്റിൻ പ്രഭാകരൻ ആണ് 'ഹൃദയപൂർവം' എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത്.ആശിർവാദ് സിനിമാസാണ് ചിത്രത്തിന്റെ നിർമാണം.

Content Highlights: Premalu Fame Sangeeth also in Mohanlal Sathyan Anthikad Movie

To advertise here,contact us