എട മോനെ… ആവേശം തെലുങ്ക് റീമേക്ക് വരുന്നുണ്ട്!, പക്ഷേ നായകൻ ബാലയ്യ അല്ല?

നന്ദമുരി ബാലകൃഷ്ണ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഫഹദ് ഫാസിൽ നായകനായ ആവേശം. സിനിമയുടെ തെലുങ്ക് റീമേക്ക് സംബന്ധിച്ച വാർത്തകൾ ഏതാനും നാളുകൾക്ക് മുമ്പ് ചർച്ചയായിരുന്നു. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പർതാരമായ രവി തേജയുടെ നിർമാണ കമ്പനി സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയതായാണ് ഗ്രേപ്പ് വൈനിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹമായിരിക്കില്ല, മറിച്ച് രവി തേജ തന്നെ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ആവേശം തെലുങ്ക് റീമേക്ക് ഉടൻ ആരംഭിക്കുമെന്നും സൂചനകളുണ്ട്.

Also Read:

Entertainment News
തിയേറ്ററുകളിൽ കണ്ടതല്ല, കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത്; ദേവര ഉടൻ ഒടിടി റിലീസിന്

ജിത്തു മാധവനായിരുന്നു മലയാളത്തിൽ ചിത്രം ഒരുക്കിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാർത്ഥി, സജിന് ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീർ താഹിറാണ്. മെയ് 9നാണ് ആവേശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്.

Content Highlights: Reports that Ravi Teja bagged Fahadh Faasil’s Aavesham Telugu remake rights

To advertise here,contact us