'ലാൽ സിങ് ഛദ്ദ' ആഘോഷിക്കപ്പെടേണ്ട അസാധാരണമായൊരു സിനിമയാണ്; ടോം ഹാങ്ക്സ്

തന്റെ പ്രകടനമാണ് 'ലാൽ സിങ് ഛദ്ദ'യുടെ പരാജയത്തിന് കാരണമെന്ന് നടൻ ആമിർ ഖാൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആമിർ ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ലാൽ സിങ് ഛദ്ദ. ടോം ഹാങ്ക്സ് നായകനായ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്ക് ആയ ചിത്രം ബോക്സ് ഓഫീസിൽ വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ ടോം ഹാങ്ക്സ്. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് 'ലാൽ സിങ് ഛദ്ദ'യെന്നും ചിത്രത്തെ പ്രേക്ഷകർ ആഘോഷിക്കുകയാണ് ചെയ്യേണ്ടതെന്നും സൂമിന് നൽകിയ അഭിമുഖത്തിൽ ടോം ഹാങ്ക്സ് പറഞ്ഞു.

"ഞാൻ ലാൽ സിങ് ഛദ്ദ കണ്ടിരുന്നു. അസാധാരണമായ ഒരു ചിത്രമായിരുന്നു അത്. സിനിമയ്ക്കുമേൽ സിനിമ വളരുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ലോകത്തിന് മുഴുവന്‍ മനസിലാകുന്ന തരം ചില സിനിമകള്‍ ഇടയ്ക്കെല്ലാം വരും. അതിനെ മറക്കാനോ അതിൽ നിന്ന് രക്ഷപെടാനോ നമുക്ക് ആകില്ല. വ്യത്യസ്തമായ സാമൂഹ്യ-സംസ്കാരങ്ങളില്‍ വളർന്ന രണ്ട് സംവിധായകര്‍ എടുക്കുന്ന ചിത്രങ്ങള്‍ വ്യത്യസ്തമാണെങ്കിലും അതില്‍ ചില സാമ്യതകളും നമുക്ക് കണ്ടെത്താനാകും. അതേസമയം, രണ്ട് സിനിമകളും ചർച്ച ചെയ്യുന്ന കാര്യം ഒന്നു തന്നെയാകുമ്പോഴും പുതിയ കാഴ്ചപ്പാടുകള്‍ കൂടി അതിനോടൊപ്പം വരുന്നുണ്ട്. ലാൽ സിങ് ഛദ്ദ ആഘോഷിക്കപ്പെടേണ്ട ചിത്രം തന്നെയാണ്," ടോം ഹാങ്ക്സ് പറഞ്ഞു.

2022 ആഗസ്റ്റ് 11നാണ് 'ലാൽ സിങ് ഛദ്ദ' റിലീസ് ചെയ്തത്. കരീന കപൂർ, നാഗ ചൈതന്യ, മോണ സിംഗ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടൻ അതുൽ കുൽക്കർണിയായിരുന്നു 'ഫോറസ്റ്റ് ഗമ്പി'ന്റെ തിരക്കഥ ഹിന്ദിയിലേക്ക് എഴുതിയത്. തന്റെ പ്രകടനമാണ് 'ലാൽ സിങ് ഛദ്ദ'യുടെ പരാജയത്തിന് കാരണമെന്നും ചിത്രത്തിന്റെ പരാജയം തന്നെ ഇമോഷണലി ഒരുപാട് ബാധിച്ചെന്നും നടൻ ആമിർ ഖാൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Also Read:

Entertainment News
വാപ്പച്ചി ചെയ്തുവെച്ചത് പോലെയൊന്നും എനിക്ക് ആവില്ല, ദളപതിയുടെ റീമേക്കിലേക് ഞാൻ ആ നടനെ സജസ്റ്റ് ചെയ്യും; ദുൽഖർ

'ലാൽ സിങ് ഛദ്ദ'യിലെ എന്റെ അഭിനയം സാധാരണ പിച്ചിൽ നിന്നും വളരെ മുകളിൽ ആയിപോയി. ഒറിജിനൽ ചിത്രമായ 'ഫോറസ്റ്റ് ഗമ്പി'ന്റെ എഴുത്ത് മെയിൻസ്ട്രീം അല്ലായിരുന്നെങ്കിലും ടോം ഹാങ്ക്സിന്റെ മികച്ച അഭിനയം നിങ്ങളെ ആ സിനിമക്കൊപ്പം കൊണ്ടുപോകും. ഞങ്ങൾ ആ സിനിമക്കായി സർവ്വതും നൽകിയിരുന്നു. അതിൽ നിന്ന് തനിക്ക് ഒരുപാട് പഠിക്കാൻ പറ്റിയെന്നും ആമിർ ഖാൻ പറഞ്ഞിരുന്നു.

Content Highlights: Tom Hanks appreciates Laal Singh Chaddha calls it an extraordinary film

To advertise here,contact us