ഭൻവർ സിംഗ് ഷെഖാവത്ത് പണി തുടങ്ങി, 'പുഷ്പ 2' വിന്റെ ഡബ്ബിങ് ആരംഭിച്ച് ഫഹദ് ഫാസിൽ

പുഷ്പ ഒന്നാം ഭാ​ഗത്തിൽ ഏറെ പ്രശംസ നേടിയ കഥാപാത്രമായിരുന്നു ഫഹദിന്റെ ഭൻവർ സിംഗ് ഷെഖാവത്ത്.

സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ മലയാളം പതിപ്പിന്റെ ഡബ്ബിങ് ഫഹദ് ഫാസിൽ ആരംഭിച്ചെന്ന റിപ്പോർട്ടുകളാണ് എത്തിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ഡബ്ബിങ് വിശേഷങ്ങളുമായി അല്ലുവിന്റെ മലയാള ശബ്ദമായ സംവിധായകൻ ജിസ് ജോയ് എത്തിയിരുന്നു. ആദ്യ പകുതി ഡബ്ബിങ് പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. അല്ലു അർജുൻ, ഫഹദ് ഫാസിൽ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും ആദ്യഭാഗത്തേക്കാൾ മാസ് രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ് പുഷ്പ 2 എന്നും ജിസ് ജോയ് വീഡിയോയിൽ പങ്കുവെച്ചു.

#Pushpa2 - Fahadh Faasil started his dubbing for the Malayalam version 🔥👏#AlluArjun @alluarjun #Pushpa2TheRule pic.twitter.com/ieJjnf1N28

ഒന്നാം ഭാഗത്തിന്‍റെ അവസാനത്തിലെത്തി ഏറെ പ്രശംസ നേടിയ കഥാപാത്രമായിരുന്നു ഫഹദിന്റെ ഭൻവർ സിംഗ് ഷെഖാവത്ത്. രണ്ടാം ഭാഗത്തിൽ പ്രധാന വില്ലനായി എത്തുന്നതും ഫഹദ് ഫാസിലാണ്. പുഷ്പയുടെ ആദ്യ ഭാഗം 'പുഷ്പ ദ റൈസ്' ന്റെ വൻ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം സംവിധായകന്‍ സുകുമാർ ആരംഭിച്ചത്.

Also Read:

Entertainment News
'എന്നെ മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ'; നവ്യ നായർ

നേരത്തെ ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ഡിസംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പുഷ്പ റിലീസ് ചെയ്യും. നേരത്തെ ഡിസംബർ ആറിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്.

Content Highlights: pushpa 2 fahad fasil dubbing started

To advertise here,contact us