നടിപ്പിൻ നായകനെ വരവേൽക്കാൻ ഒരുങ്ങിക്കോളൂ; 'കങ്കുവ' പ്രൊമോഷനായി കേരളത്തിലെത്താൻ ഒരുങ്ങി സൂര്യ

രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.

സൂര്യ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. വലിയ ബഡ്ജറ്റിൽ പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന കങ്കുവയിൽ രണ്ട് കഥാപാത്രങ്ങളായിട്ടാണ് സൂര്യ എത്തുന്നത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ കേരളത്തിലെ സൂര്യ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വമ്പൻ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ സൂര്യ കേരളത്തിൽ എത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ.

Also Read:

Entertainment News
രണ്ടര മണിക്കൂർ 'സൂര്യ' താണ്ഡവം, വിസ്മയമൊരുക്കാൻ 'കങ്കുവ'; റൺ ടൈം വിവരങ്ങൾ പുറത്ത്

തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കങ്കുവയുടെ കേരളത്തിലെ പ്രൊമോഷൻസ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സൂര്യ എത്തുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പരിപാടിയുടെ തീയതി ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ശ്രീ ഗോകുലം മൂവീസ് ആണ് കങ്കുവ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്. കേരള, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കങ്കുവയുടെ ആദ്യ ഷോ നാല് മണി മുതൽ ആരംഭിക്കുമെന്ന് നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ എക്സിലൂടെ അറിയിച്ചു. തമിഴ് നാട്ടിൽ നിലവിൽ 9 മണിക്കാണ് ആദ്യ ഷോ ആരംഭിക്കുക. 14-ന് അതിരാവിലെയുള്ള ഷോകൾക്കായി തങ്ങൾ TN ഗവൺമെന്റിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും, അതിനുള്ള അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ സമയം അപ്‌ഡേറ്റ് ചെയ്യുമെന്നും നിർമാതാക്കൾ കുറിച്ചു.

#Kanguva the most expected magnum opus, shows will open in Kerala, Karnataka, Andhra Pradesh & Telangana from 4 am onwards on 14th November. We have applied with TN Government for early morning shows for 14th & will update once we get the approval for the same.… pic.twitter.com/pMNsDCOG1Z

രണ്ട് മണിക്കൂർ 34 മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. നവംബർ 14 ന് ചിത്രം തിയേറ്ററിലെത്തും. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഫ്രാൻസിസ് എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ സൂര്യയും ദിഷാ പഠാണിയുമൊത്തുള്ള ഗാനം അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

TREAT FOR KERALA #SURIYA FANS..!!#Kanguva Kerala promotion program CONFIRMED in Trivandrum & Kochi 🔥🔥🔥Treat for @Suriya_offl fans both in Central & South Kerala 👏🔥Planning dates - November 5/6/7 pic.twitter.com/qFZGg54faI

ബോളിവുഡ് നടി ദിഷ പഠാണിയാണ് ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Content Highlights: Suriya planning to visit kerala for Kanguva movie promotions

To advertise here,contact us