കന്നഡ സംവിധായകന്റെ മൃതദേഹം അഴുകിയ നിലയിൽ; കടക്കെണി മൂലം ജീവനൊടുക്കിയതെന്ന സംശയത്തിൽ പൊലീസ്

ഗുരുപ്രസാദ് ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം

ബെംഗളൂരു∙ കന്നഡ സിനിമാ സംവിധായകൻ ഗുരുപ്രസാദിനെ (52) മരിച്ചനിലയിൽ കണ്ടെത്തി. മദനായകനഹള്ളിയിലെ അപ്പാർട്മെന്റിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് ഗുരുപ്രസാദ്.

അപ്പാർട്മെന്റിൽ നിന്ന് അസഹനീയമായ വിധം ദുര്‍ഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയും തുടർന്നുള്ള പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഗുരുപ്രസാദ് ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം. കടക്കെണിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രം ബോക്സ്ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

Also Read:

National
21-കാരിയെ കാണാതായി; മൂന്ന് ദിവസത്തിന് ശേഷം അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ നിന്ന് മൃത​ദേഹം കണ്ടെടുത്തു

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Kannada filmmaker Guruprasad found dead in his apartment

To advertise here,contact us