സിങ്കം, പുലി, സിരുത്തൈ… എൽസിയുവിലേക്ക് ഇനി വരുന്നത് റിബൽ സ്റ്റാർ; ലോകേഷ്-പ്രഭാസ് ചിത്രം ഒരുങ്ങുന്നു?

'ഹനുമാൻ' എന്ന സിനിമയുടെ സംവിധായകൻ പ്രശാന്ത് വർമ്മയ്‌ക്കൊപ്പവും പ്രഭാസ് ഒരു സിനിമയ്ക്കായി കൈ കൊടുക്കുമെന്ന റിപ്പോർട്ടുകളുണ്ട്.

ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമകൾക്ക് വലിയ ആരാധകരാണുള്ളത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽസിയു) എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ലോകേഷ് സിനിമകളുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ തെലുങ്ക് നടൻ പ്രഭാസും എൽസിയുവിന്റെ ഭാഗമായേക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ലോകേഷും പ്രഭാസും ചേർന്നൊരു സിനിമ ഒരുങ്ങുന്നതായി പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. ഈ ചിത്രം എൽസിയുവിന്റെ ഭാഗമായിരിക്കും എന്നാണ് സൂചന. ഈ സിനിമയ്ക്ക് പുറമെ 'ഹനുമാൻ' എന്ന സിനിമയുടെ സംവിധായകൻ പ്രശാന്ത് വർമ്മയ്‌ക്കൊപ്പവും പ്രഭാസ് ഒരു സിനിമയ്ക്കായി കൈ കൊടുക്കുമെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Also Read:

Entertainment News
'ഒരു ദുരൂഹ സാഹചര്യത്തില്‍' ചാക്കോച്ചനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുന്നു

നിലവിൽ 'ദി രാജാസാബ്' എന്ന സിനിമയാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന ചിത്രം അടുത്ത വർഷം ഏപ്രിലിൽ റിലീസ് ചെയ്യും. ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി കെ വിശ്വ പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതം. കാർത്തിക് പളനിയാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Content Highlights: Reports that Prabhas and Lokesh Kanagaraj to do a movie together

To advertise here,contact us