'ഒരു ദുരൂഹ സാഹചര്യത്തില്‍' ചാക്കോച്ചനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ പേര് പുറത്തുവിട്ടത്.

'ന്നാ താൻ കേസ് കൊട്' എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ പേര് പുറത്തുവിട്ടത്. ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ പേര് 'ഒരു ദുരൂഹ സാഹചര്യത്തില്‍' എന്നാണ്. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, ഷാഹി കബീര്‍, ശരണ്യ രാമചന്ദ്രന്‍, ദിവ്യ വിശ്വനാഥ് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. അര്‍ജുന്‍ സേതു ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം നിർവഹിക്കുന്നത് ഡോണ്‍ വിന്‍സന്റാണ്. വയനാട്, തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായി ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ പകുതിയോടെ ആരംഭിക്കും.

Also Read:

Entertainment News
'അയാളും നമ്മളെ പോലെ ഒരു മനുഷ്യനല്ലേ?'; അന്ന് മോഹൻലാൽ എന്ന മനുഷ്യസ്നേഹിയെ ഞാൻ കണ്ടു: ആലപ്പി അഷ്റഫ്

കോ-പ്രൊഡ്യുസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്- അഖില്‍ യശോധരന്‍, എഡിറ്റര്‍ മനോജ് കണ്ണോത്ത്, ആര്‍ട്ട്- ഇന്ദുലാല്‍ കാവീദ്, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ്- വിപിന്‍ നായര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി തോമസ്, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത്ത് വേലായുധന്‍, സ്റ്റണ്ട് മാസ്റ്റര്‍- കലൈ കിംഗ്‌സണ്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Kunchacko Boban and Ratheesh Balakrishna Poduval to team up again for new movie

To advertise here,contact us