രജനിയുടെ വേട്ടയ്യനെ വീഴ്ത്തിയ പടം ഇപ്പോൾ ഒടിടിയിൽ; കാണാം ജീവയുടെ 'ബ്ലാക്ക്' ആമസോൺ പ്രൈമിൽ

പലയിടങ്ങളിലും ബ്ലാക്കിന് വേട്ടയ്യനേക്കാൾ തിരക്കാണെന്ന് പ്രേക്ഷകരും തിയേറ്റർ ഓണറുകളും എക്സിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്നു.

icon
dot image

ജീവയെ നായകനാക്കി കെ ജി ബാലസുബ്രഹ്മണി സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ഹൊറർ സിനിമയാണ് 'ബ്ലാക്ക്'. മികച്ച പ്രതികരണം നേടിയ ചിത്രം തമിഴ് നാട്ടിൽ നിന്ന് വലിയ കളക്ഷൻ ആണ് സ്വന്തമാക്കിയത്. ഒക്ടോബർ 11 ന് പുറത്തിറങ്ങിയ 'ബ്ലാക്ക്' ഒപ്പമിറങ്ങിയ രജനി ചിത്രമായ വേട്ടയ്യനേക്കാൾ നേട്ടമാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആമസോൺ പ്രൈമിലൂടെ 'ബ്ലാക്ക്' ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തമിഴിൽ മാത്രമാണ് ചിത്രമിപ്പോൾ ലഭ്യമാകുക. തിയേറ്ററിലേതുപോലെ തന്നെ ഒടിടിയിലും മികച്ച നേട്ടം സിനിമക്ക് സ്വന്തമാക്കാനാകുമെന്നാണ് പുറത്തുവരുന്ന ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പതിയെ തുടങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ പിന്നീട് വലിയ കുതിപ്പാണ് കാഴ്ചവച്ചത്. മൂന്നാം ദിനം മുതൽ ചിത്രത്തിന്റെ ഷോകൾ വർധിച്ചെന്നായിരുന്നു തമിഴ്നാട്ടിലെ തിയേറ്ററുകൾ റിപ്പോർട്ട് ചെയ്തത്. പലയിടങ്ങളിലും ബ്ലാക്കിന് വേട്ടയ്യനേക്കാൾ തിരക്കാണെന്നു പ്രേക്ഷകരും തിയേറ്റർ ഓണറുകളും എക്സിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്നു. ചിത്രം വലിയ വിജയമാക്കിയതിൽ നടൻ ജീവ പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തിരുന്നു.

Image

ഇനിയും ഒരുപാട് വിജയ സിനിമകൾ ചെയ്യണം. കാരണം അതാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. പ്രേക്ഷകരുടെ കൈയ്യടിക്ക് വേണ്ടിയാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. സിനിമകൾ വിജയിക്കുമ്പോൾ അത് കൂടുതൽ ഉത്തരവാദിത്തം ആണ് ഉണ്ടാക്കുന്നതെന്നും ആണ് ബ്ലാക്കിന്റെ സക്സസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെ ജീവ പറഞ്ഞത്.

Also Read:

Entertainment News
വേട്ടയ്യന് ഒപ്പം റിലീസ്, ഇന്ന് രജനിക്കും മുകളിൽ; തമിഴ് നാട്ടിൽ സർപ്രൈസ് ഹിറ്റടിച്ച് ജീവയുടെ 'ബ്ലാക്ക്'

പ്രിയ ഭവാനി ശങ്കർ, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. പൊട്ടൻഷ്യൽ സ്റ്റുഡിയോസിന് കീഴിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു, പി ഗോപിനാഥ്, തങ്ക പ്രഭാഹരൻ ആർ എന്നിവർ ചേർന്നാണ് ബ്ലാക്ക് നിർമ്മിച്ചിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമായ കോഹറൻസിൻ്റെ തമിഴ് അഡാപ്റ്റേഷൻ ആണ് ബ്ലാക്ക്.

Content Highlights : Jiiva starring Black streaming now on Amazon Prime Video

To advertise here,contact us
To advertise here,contact us
To advertise here,contact us