മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് ദുൽഖർ സൽമാന് തെലുങ്കിൽ ലഭിക്കുന്നത്. സീതാരാമത്തിന് ശേഷമെത്തിയ 'ലക്കി ഭാസ്കർ' നല്ല അഭിപ്രായങ്ങളുടെ പിൻബലത്തിൽ തിയേറ്ററിൽ മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്. ഈ ചിത്രത്തിന് ശേഷം ദുൽഖർ അഭിനയിക്കുന്ന തെലുങ്ക് സിനിമയാണ് 'ആകാശംലോ ഒക താര'. ചിത്രത്തെക്കുറിച്ചുള്ള ഒരു വമ്പൻ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്.
CONFIRMED:Sai Pallavi will play the lead heroine in Dulquer 's #AakasamloOkaTara
ചിത്രത്തിൽ ദുൽഖറിന്റെ നായികയായി സായ് പല്ലവി എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാർത്തകൾ ശരിയാണെങ്കിൽ 'കലി' എന്ന സമീർ താഹിർ ചിത്രത്തിന് ശേഷം ദുൽഖറും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും 'ആകാശംലോ ഒക താര'.
ഒരു ലവ് സ്റ്റോറി ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ അവസാനം ഹൈദരാബാദിൽ ആരംഭിക്കും. പവൻ സദിനേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. 'ടാക്സിവാല', 'ഡിയർ കോംമ്രേഡ്' എന്നീ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച സുജിത് സാരംഗ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക.
Sai Pallavi is all set to lead in Dulquer's #AakasamloOkaTara. Filming starts at the end of November in Hyderabad. pic.twitter.com/i4nd99Lzq4
ശിവകാർത്തികേയൻ നായകനാകുന്ന 'അമരൻ' ആണ് ഇപ്പോൾ തിയേറ്ററിലുള്ള സായ് പല്ലവി ചിത്രം. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
Content Highlights: Sai Pallavi to pair opposite Dulquer in next telugu film