കുരുതിയിൽ തീർക്കാൻ പറ്റിയില്ല, കാപ്പയിൽ തീർക്കാമെന്ന് വെച്ചു; പൃഥ്വിരാജിന്റെ കമന്റിനെ കുറിച്ച് സാഗർ സൂര്യ

പണി സിനിമയുടെ റിലീസിന് പിന്നാലെ റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാഗർ ഇക്കാര്യം പറഞ്ഞത്

ജോജു ജോർജ് സംവിധാനം ചെയ്ത പണി മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളിൽ നിറഞ്ഞ സദസിന് മുന്നിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ വില്ലൻ റോളുകളിൽ എത്തിയ സാഗർ സൂര്യയുടെയും ജുനൈസിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വില്ലന്മാരെന്നാണ് ഇരുവരെയും കുറിച്ച് ഉയരുന്ന കമന്റുകൾ. പൃഥ്വിരാജ് അഭിനയിച്ച കുരുതി സിനിമയിലൂടെയാണ് സാഗർ സൂര്യ സിനിമാ രംഗത്ത് ശ്രദ്ധേയനാവുന്നത്. ചിത്രത്തിൽ വിഷ്ണുവെന്ന കഥാപാത്രത്തെയായിരുന്നു സാഗർ അവതരിപ്പിച്ചത്.

കുരുതിയിലെ സാഗറിന്റെ പ്രകടനത്തെ പുകഴ്ത്തി പൃഥ്വിരാജ് തന്നെ രംഗത്ത് എത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാഗറിന്റെ പ്രകടനത്തെ അഭിനന്ദിച്ചു സംസാരിച്ച പൃഥ്വി തനിക്ക് ഏറെ പ്രതീക്ഷയുള്ള നടന്മാരിൽ ഒരാളാണെന്നും പറഞ്ഞിരുന്നു.

പലപ്പോഴും പൃഥ്വി പറഞ്ഞ ഈ വാക്കുകൾ താൻ വീണ്ടും വീണ്ടും എടുത്തുകാണുമെന്നും അത് തനിക്ക് പ്രചോദനമാവാറുണ്ടെന്നും സാഗർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. പണി സിനിമയുടെ റിലീസിന് പിന്നാലെ റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാഗർ ഇക്കാര്യം പറഞ്ഞത്.

പലപ്പോഴും തളർന്നുപോകുമ്പോൾ ഈ വീഡിയോ വീണ്ടും വീണ്ടും കാണുമെന്നും തനിക്ക് ഏന്തെങ്കിലും ഒക്കെ കഴിവുണ്ടായിരിക്കുമല്ലെ, അതുകൊണ്ടല്ലെ അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് ചിന്തിക്കുമെന്നും സാഗർ സൂര്യ പറഞ്ഞു. കുരുതിക്ക് ശേഷം കാപ്പ എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചതും പൃഥ്വിരാജ് പറഞ്ഞിട്ടാണെന്നും 'കുരുതിയിൽ തന്നെ കൊല്ലാൻ പറ്റിയില്ല അതുകൊണ്ട് കാപ്പയിൽ തീർക്കാമെന്ന് കരുതിയെന്നുമായിരുന്നു' പൃഥ്വി ഇതിനെ കുറിച്ച് പറഞ്ഞതെന്നും സാഗർ പറഞ്ഞു.

Also Read:

Entertainment News
കറുപ്പും കറുപ്പുമുടുത്ത് മാസായി രജനികാന്തും 'പിള്ളേരും'; ദീപാവലി ആഘോഷിച്ച് 'കൂലി' ടീം

ഒക്ടോബർ 24 നാണ് പണി തിയേറ്ററുകളിൽ എത്തിയത്. ജോജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോജുവിൻറെ തന്നെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എ ഡി സ്റ്റുഡിയോസിന്റെ ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവരും, ശ്രീ ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Pani Movie Actor Sagar Surya about Actor Prithviraj and his funny Comment

To advertise here,contact us