കോമഡി മാത്രമല്ല, ഇനി അൽപം ത്രില്ലർ മൂഡ്; ഗിരീഷ് എഡി - നസ്‌ലെൻ ടീമിന്റെ 'ഐ ആം കാതലൻ', ട്രെയ്‌ലർ പുറത്ത്

ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങളിലൂടെയായിരുന്നു നസ്ലെൻ സിനിമ രംഗത്ത് സജീവമായത്.

മലയാള സിനിമയിലെ പുതിയ ഹിറ്റ് കൂട്ടുകെട്ടായ ഗിരീഷ് എ ഡി - നസ്‌ലെൻ ടീമിന്റെ പുതിയ ചിത്രമായ 'ഐ ആം കാതലൻ' ട്രെയ്‌ലർ പുറത്തിറങ്ങി. സൈബർ ക്രൈം ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ തരുന്ന സൂചന.

നടൻ സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിഷ്മ നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവംബർ 7 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇത് നാലാം തവണയാണ് ഗിരീഷ് എ ഡി നസ്‌ലെൻ കൂട്ടുകെട്ട് വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങളിലൂടെയായിരുന്നു നസ്ലെൻ സിനിമ രംഗത്ത് സജീവമായത്. സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങൾ. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ നിർമാതാവായി ഗോകുലം ഗോപാലനുമുണ്ട്.

ശരൺ വേലായുധൻ ആണ് ചിത്രത്തിന്റെ കാമറ. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, സിദ്ധാർത്ഥ പ്രദീപാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. കലാസംവിധാനം - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ.

Content Highlights: This time a cyber thriller movie Girish AD - Naslen teams 'I Am Kathalan' Movie New update

To advertise here,contact us