വിജയ്-അറ്റ്ലി കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ബിഗിൽ. മൈക്കിൾ, രായപ്പൻ എന്നിങ്ങനെ നടൻ ഇരട്ട വേഷങ്ങളിലെത്തിയ സിനിമ പുറത്തിറങ്ങിയിട്ട് അഞ്ച് വർഷങ്ങൾ തികയുകയാണ്. ഈ വേളയിൽ രായപ്പൻ എന്ന കഥാപാത്രത്തെ സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുകയാണ് ആരാധകർ.
'അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ് വിജയ്യുടെ കരിയർ ബെസ്റ്റ് കഥാപാത്രം പിറന്നത്' എന്ന് ഒരു ആരാധകൻ കുറിച്ചു. രായപ്പനെ ഇത്ര മാസായി മറ്റൊരു നടനും അവതരിപ്പിക്കാൻ കഴിയില്ല എന്ന് ചില ആരാധകർ പറയുമ്പോൾ കഥാപാത്രത്തിന് കുറച്ചുകൂടെ ദൈർഘ്യം നൽകിയിരുന്നെങ്കിൽ എന്ന് മറ്റുചില ആരാധകർ നിരാശ പങ്കുവെക്കുന്നുണ്ട്. രായപ്പനെ വെച്ചുകൊണ്ട് സിനിമയുടെ പ്രീക്വൽ വന്നിരുന്നെങ്കിൽ എന്ന ആഗ്രഹവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. രായപ്പന്റെ ഇൻട്രോ സീനും സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഷെയർ ചെയ്യുന്നുണ്ട്.
On This Day, Thalapathy @actorvijay Anna Biggest Blockbuster Movie #Bigil Released! Especially #Rayappan Character Will Remain Forever in Our ❤️💯#5YearsOfBigil#5YearsOfBlockbusterBigil #5YearsOfIndustryHitBigil #TheGreatestOfAllTime #GOAT #TheGOAT #Thalapathy69 #பிகில் pic.twitter.com/mjIxiM4o4I
#Rayappan prequel Venum 🥺
2019 ഒക്ടോബർ 25 നായിരുന്നു ബിഗിൽ റിലീസ് ചെയ്തത്. തെരി, മെർസൽ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം വിജയ്-അറ്റ്ലി കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നതിനാൽ തന്നെ സിനിമയുടെ മേൽ വലിയ ഹൈപ്പുണ്ടായിരുന്നു. റിലീസിന് പിന്നാലെ കഥയിൽ പുതുമയില്ല എന്ന് അഭിപ്രായങ്ങൾ വന്നുവെങ്കിലും അതൊന്നും കളക്ഷനെ ബാധിച്ചതേയില്ല. 300 കോടിയോളം രൂപയാണ് സിനിമ ആഗോളതലത്തിൽ നേടിയത്. രായപ്പൻ എന്ന അച്ഛന് കഥാപാത്രമായും മകൻ മൈക്കിളായുമാണ് വിജയ് ഈ ചിത്രത്തിൽ എത്തിയത്. അച്ഛൻ കഥാപാത്രം വളരെ കുറച്ചു രംഗങ്ങളിലേ ഉള്ളുവെങ്കിലും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. എ ആർ റഹ്മാനായിരുന്നു സിനിമയ്ക്ക് സംഗീതം ഒരുക്കിയത്.
അതേസമയം അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിജയ് അതിഥി വേഷത്തിലെത്തിയേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. നടനോട് സംവിധായകൻ കഥ പറഞ്ഞതായും വിജയ് സമ്മതം മൂളിയതായുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലാണോ ഹിന്ദിയിലാണോയെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല. കമൽഹാസനെയും സൽമാൻഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്ലി ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Contentt Highlights: Vijay's Rayappan character celebrated by fans on the fifth anniversary of Bigil