മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'അമരൻ'. ചിത്രത്തിൽ ശിവകാർത്തികേയനാണ് മേജര് മുകുന്ദ് വരദരാജനായി എത്തുന്നത്. റിലീസിന് മുന്നോടിയായി ഡൽഹിയിൽ ഇന്ത്യൻ ആർമി ഒഫീഷ്യൽസിന് നടത്തിയ പ്രത്യേക പ്രദർശനത്തിൽ മികച്ച അഭിപ്രായം നേടിയിരിക്കുകയാണ് ഇപ്പോൾ ഈ ചിത്രം. മികച്ച തിരക്കഥയും സംവിധാനവും അഭിനയവുമാണ് ചിത്രത്തിന്റേതെന്നാണ് പുറത്തുവരുന്ന ആദ്യ റിവ്യൂസ്.
'മരണാനന്തരം അശോക ചക്രം നൽകി രാജ്യം ആദരിച്ച മേജർ മുകുന്ദിൻ്റെ ജീവിതത്തെയും ത്യാഗത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന അമരൻ്റെ പ്രത്യേക പ്രദർശനം കാണാൻ പറ്റിയതിൽ അഭിമാനം തോന്നുന്നു. അവിശ്വസനീയമാം വിധം മികച്ച തിരക്കഥയും സംവിധാനവും അഭിനയവും ആണ് ചിത്രത്തിന്റേത്. ചിത്രത്തിലെ അഭിനേതാക്കളെയും സംവിധായകനെയും കാണാനായതിൽ സന്തോഷമുണ്ട്. ഇന്ത്യൻ ആർമിക്ക് എന്റെ സല്യൂട്ട്', എന്നാണ് ചിത്രം കണ്ട ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Sivakarthikeyan's #Amaran special private screening happened in Delhi for the Indian Army & getting heartwarming APPRECIATION from them ❤️❤️ pic.twitter.com/t2uvfjagEB
സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശിവകാർത്തികേയന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും സിനിമയിലേത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് 'അമരൻ' തിയേറ്ററുകളിലെത്തുക. 'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് ഇത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
#Amaran - Superb Response from the Special Screening in Delhi..⭐ 6 Days to go for the grand Release..🔥 pic.twitter.com/3NNif7744f
സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാളി താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സി എച്ച് സായ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം.
Content Highlights: A well written, directed and acted film, first review of amaran out now