'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല' ഈ ഡയലോഗ് സീനിലേ ഉണ്ടായിരുന്നില്ല:യാഷ്

'ഒരുപാട് ചർച്ചകള്‍ക്ക് ഒടുവിലാണ് 'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല' എന്ന ഡയലോ​ഗ് ലഭിച്ചത്

icon
dot image

കെജിഎഫ് എന്ന ചിത്രത്തിലൂടെ ഏവരും ഏറ്റെടുത്ത ഒരു ഡയലോഗാണ് ‘പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല’ എന്നത്. സോഷ്യൽ മീഡിയ റീലുകളിലൂടെയും സ്റ്റാറ്റസുകളിലൂടെയും ഈ ഡയലോഗിനെ ആഘോഷിക്കാത്തവർ ചുരുക്കമാണ്. എന്നാൽ ഈ ഡയലോഗും സീനും ചിത്രത്തിൽ ആദ്യം ഉണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യാഷ്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

'ഞാനും പ്രശാന്തും കൂടെ ചിത്രത്തിൻ്റെ എഡിറ്റിംഗ് കാണുകയായിരുന്നു. ജനങ്ങൾ ഏറ്റെടുത്ത ആ അമ്മ സീൻ ആദ്യം അങ്ങനെ ആയിരുന്നില്ല. ബണ്ണുമായി റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നൊരു വൃദ്ധയായിരുന്നു സീനിൽ. ഞാൻ തോക്കെടുക്കുന്ന രം​ഗം വാരാൻ ഇരിക്കുകയാണ്. അപ്പോഴാണ് ഞങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ രാമറാവു പെട്ടെന്ന് എഴുന്നേറ്റത്. എന്നിട്ട് അദ്ദേഹം ചോദിച്ചു, സിനിമ മുഴുവൻ റോക്കിയുടെ അമ്മയെക്കുറിച്ചാണ് പറയുന്നത്. പിന്നെന്തുകൊണ്ട് ഈ സീനിൽ അമ്മയില്ല എന്ന്. പെട്ടെന്ന് ഞാനും പ്രശാന്തും പരസ്‌പരം നോക്കി. കാരണം അത്രയും മികച്ചൊരു ആശയമായിരുന്നു അത്.

Image

ഇനി എന്ത് ചെയ്യുമെന്ന് ഞങ്ങൾ രണ്ടാളും ആലോചിച്ചു. കുഴപ്പമില്ല, ഞാൻ ഈ ബ്ലോക്ക് മുഴുവൻ മാറ്റാമെന്നും വീണ്ടും ഷൂട്ട് ചെയ്യാമെന്നും പ്രശാന്ത് പറഞ്ഞു. സീൻ മാറ്റുന്ന കാര്യം നിർമാതാവിനോടും പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ ഒരു ചെറിയ കുട്ടിയേയും എടുത്ത് വരുന്ന സ്ത്രീയെ സീനിലേക്കെത്തിച്ചത്. ആ സ്‍ത്രീയെ കണ്ട് റോക്കി തൻ്റെ അമ്മയെ ഓർക്കുകയാണ്. റോക്കി കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് പോകുമ്പോൾ ഒരു ഡയലോഗ് ആവശ്യമായി വന്നു. ഒരുപാട് ചർച്ചയ്ക്ക് ഒടുവിലാണ്, 'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല' എന്ന ഡയലോ​ഗ് ലഭിച്ചത്,' യാഷ് പറഞ്ഞു.

2018 ൽ റിലീസ് ചെയ്ത കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെമ്പാടും ശ്രദ്ധ നേടിയ നടനാണ് യാഷ്. സിനിമയിലെ യാഷിന്റെ പ്രകടനത്തിന് വലിയ പ്രശംസയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തെ കടത്തിവെട്ടി 1000 കോടി കളക്ഷനും ഉണ്ടാക്കിയിരുന്നു. ബോക്സ് ഓഫീസില്‍ കന്നട സിനിമയ്ക്ക് പുതിയ വിജയങ്ങളായിരുന്നു ഈ ചിത്രം സമ്മാനിച്ചത്. കന്ന

Content Highlights: yash shares the story behind the iconic dailogue from kgf

To advertise here,contact us
To advertise here,contact us
To advertise here,contact us