ഇത് ഫാൻ ബോയി സംഭവം, വിന്റേജ് എസ് ടി ആർ തിരികെ വരുന്നു; ചിമ്പു സിനിമയൊരുക്കാൻ ഓഹ് മൈ കടവുളെ സംവിധായകൻ

കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' അണ് റിലീസിന് ഒരുങ്ങുന്ന ചിമ്പു ചിത്രം

ഒരു കാലത്ത് തമിഴിൽ ഏറെ പ്രതീക്ഷകളോടെ കണ്ടിരുന്ന താരങ്ങളിൽ ഒരാളായിരുന്നു സിലമ്പരശൻ എന്ന ചിമ്പു. എന്നാൽ ഇടക്കാലത്ത് സിനിമകൾ തുടർച്ചയായി പരാജയമായതും പുതിയ ചിത്രങ്ങളൊന്നും ചിമ്പു കമ്മിറ്റ്‌ ചെയ്യാതെയും ഇരുന്നതോടെ താരങ്ങളുടെ പട്ടികയിൽ നിന്ന് ചിമ്പു താഴെ പോയിരുന്നു. എന്നാൽ വെങ്കട്ട് പ്രഭു ചിത്രം മാനാടിലൂടെ ചിമ്പു തന്റെ തിരിച്ചുവരവ് അറിയിച്ചിരുന്നു.

ഇപ്പോഴിതാ വിന്റേജ് ചിമ്പുവിനെ ഓർമിപ്പിക്കുന്ന തരത്തിൽ പുതിയ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ് ചിമ്പു. ഡ്രാഗൺ, ഓഹ് മൈ കടവുളെ പോലുള്ള ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ചിമ്പു അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ നിർമാണ കമ്പനിയായ എജിഎസ് ആണ് ചിത്രം നിർമിക്കുന്നത്.

തന്റെ ഫാനും കഴിവുള്ള സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു എക്‌സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു. കിടിലൻ എന്റർടെയ്‌നറായിരിക്കും ചിത്രമെന്നും ചിമ്പു സോഷ്യൽ മീഡിയയിൽ കുറിച്ചു.

എജിഎസ് നിർമിക്കുന്ന 27-ാമത് ചിത്രം കൂടിയാണിത്. നേരത്തെ തന്റെ ഹിറ്റ് ചിത്രങ്ങളായ ദം, മൻമഥൻ, വല്ലവൻ, വിണ്ണെയ് താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങൾ ജെൻ സി (ഏലി ദ) മോഡിൽ ഒരുങ്ങുന്ന തരത്തിലായിരിക്കും തന്റെ പുതിയ ചിത്രമെന്ന് ചിമ്പു പറഞ്ഞിരുന്നു.

കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' അണ് റിലീസിന് ഒരുങ്ങുന്ന ചിമ്പു ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അശോക് സെൽവൻ, തൃഷ, അഭിരാമി, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ നിർമ്മിക്കുന്ന 48ാം ചിത്രത്തിലും എന്ന ചിമ്പു എത്തുന്നുണ്ട്. ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല.

Content Highlights: vintage STR is coming back Oh My Kadavule director to make Simbu's movie

To advertise here,contact us