തമിഴിൽ ഏറെ ആരാധകരുള്ള താരമാണ് സിലമ്പരശൻ എന്ന ചിമ്പു. ഒരുകാലത്ത് സൂപ്പർ താര പദവിയിലേക്ക് കുതിച്ചിരുന്ന അദ്ദേഹം പിന്നീട് മോശം സിനിമകളുടെ തിരഞ്ഞെടുപ്പ് കാരണം പുറകോട്ടുപോവുകയായിരുന്നു. എന്നാൽ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാടിലൂടെ ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.
വെന്തു തനിന്തത് കാടു, പത്തു തലൈ തുടങ്ങിയ ചിത്രങ്ങളും ചിമ്പുവിന്റെതായി എത്തിയെങ്കിലും ചിമ്പുവിന്റെ ഒരു ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട്് ഒന്നരക്കൊല്ലം കഴിഞ്ഞു. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' അണ് റിലീസിന് ഒരുങ്ങുന്ന ചിമ്പു ചിത്രം.
എന്നാൽ ഇപ്പോഴിതാ താൻ നായകനാവുന്ന പുതിയ ചിത്രത്തിനെ കുറിച്ചുള്ള സൂചനകൾ തന്നിരിക്കുകയാണ് താരം. തന്റെ ഹിറ്റ് ചിത്രങ്ങളായ ദം, മൻമഥൻ, വല്ലവൻ, വിണ്ണെയ് താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങൾ ജെൻ സി (Gen Z) മോഡിൽ ഒരുങ്ങുന്ന തരത്തിലായിരിക്കും തന്റെ പുതിയ ചിത്രമെന്നാണ് എന്ന ചിമ്പു എക്സ് പ്ലാറ്റ്ഫോമിൽ എഴുതിയത്.
എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം കമൽഹാസൻ നിർമ്മിക്കുന്ന 48ാം ചിത്രത്തിലും എന്ന ചിമ്പു എത്തുന്നുണ്ട്. ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
Dum + Manmadhan + Vallavan + Vtv in Gen Z mode = NAMBA NEXT !!! ❤️🔥
അതേസമയം മണിരത്നം - കമൽ ഹാസൻ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അശോക് സെൽവൻ, തൃഷ, അഭിരാമി, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മദ്രാസ് ടാക്കീസും രാജ്കമൽ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം 2025 പൊങ്കലിന് തിയേറ്ററുകളിൽ എത്തും.
Contnet Highlights: Actor Silambarasan aka Simbu about His New Movie its a Gen Z mode Movie