ബോളിവുഡ് നടൻ സണ്ണി ഡിയോളിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കുന്ന 'ജാട്ട്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്. ശരീരത്തിലുടനീളം രക്ത കറകളുമായി ഒരു വലിയ ഫാൻ കയ്യിൽ പിടിച്ചിരിക്കുന്ന ലുക്കിലാണ് സണ്ണി ഡിയോളിനെ ഇതിൽ കാണാൻ സാധിക്കുന്നത്.
'ജാട്ട്' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോളുകളും ഉയരുന്നുണ്ട്. പോസ്റ്റർ നിലവാരം പുലർത്തിയില്ലെന്ന് പലരും കുറിക്കുന്നുണ്ട്. സണ്ണി ഡിയോൾ കൈയിൽ പിടിച്ചിരിക്കുന്ന ഫാനിന്റെ പേരിലും ട്രോളുകൾ ഉയരുന്നുണ്ട്.
Took me 50 posts authentication to believe this is real!#JAAT #SunnyDeol pic.twitter.com/S5EX6T3Paw
Rest is history 😂Just a poster.. biggest troll material in the country..#Jaat #SunnyDeol pic.twitter.com/foqag74TWA
രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, സയാമി ഖേർ, റെജീന കസാന്ദ്ര തുടങ്ങി വലിയ താരനിരയുള്ള ചിത്രമാണ് ജാട്ട്. ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടിജി വിശ്വ പ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം- ഋഷി പഞ്ചാബി, സംഗീതം- തമൻ എസ്, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, സിഇഒ- ചെറി, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു, ആക്ഷൻ കൊറിയോഗ്രാഫർ- പീറ്റർ ഹെയ്ൻ, അനൽ അരസു, രാം ലക്ഷ്മൺ, വെങ്കട്ട്, സംഭാഷണങ്ങൾ- സൌരഭ് ഗുപ്ത, രചന ടീം- എം വിവേക് ആനന്ദ്, നിമ്മഗഡ്ഡ ശ്രീകാന്ത്, ശ്രീനിവാസ് ഗാവിറെഡ്ഡി, മയൂഖ് ആദിത്യ കൃഷ്ണ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
Content Highlights: Social Media trolls Sunny Deol's Jaat movie First look