സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ സൂര്യയുടെ ലുക്ക് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. അണിയറ പ്രവർത്തകർ പുറത്ത് വിട്ട ലുക്കിനേക്കാൾ മികച്ചതാണ് ഇനി വരാനിരിക്കുന്നതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ അനു വർധൻ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനു വർധന്റെ പ്രതികരണം.
'ഏഴാം അറിവ് എന്ന ചിത്രത്തിന് ശേഷം സൂര്യയുമായി 14 വർഷങ്ങൾ കഴിഞ്ഞാണ് വീണ്ടും ഒന്നിക്കുന്നത്. കങ്കുവയ്ക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത് സന്തോഷമുള്ള അനുഭവമായിരുന്നു. ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിലെ സൂര്യയുടെ ഒരു ലുക്ക് മാത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. മറ്റേത് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ലൊക്കേഷനിൽ നിറയെ പേർ അദ്ദേഹത്തിനെ ആ ലുക്കിൽ കാണുകയും മികച്ചതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഞാൻ രണ്ടാമത്തെ ലുക്കിനായി കാത്തിരിക്കുകയാണ്'. അനു വർധൻ പറഞ്ഞു.
കങ്കുവയിൽ സംവിധായകന് എന്താണ് വേണ്ടതെന്ന പൂർണ ബോധ്യം ഉണ്ടായിരുന്നെന്നും സിരുത്തൈ ശിവ സെറ്റിലെ ഓരോരുത്തരെയും കംഫോർട്ടബിൽ ആക്കിയെന്നും അനു വർധൻ കൂട്ടിച്ചേർത്തു.
Costume designer Anu Vardhan about Kanguva!Francis character look will be so stylish and #Kanguva will give you a new experience 🔥 pic.twitter.com/yX0IWbiVll
സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ശിവയ്ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് 'കങ്കുവ' ഒരുക്കുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദിഷ പഠാണിയാണ്.
Content Highlights: coustume desinger anu vardhan about kanguva movie suriya look