റിഷബ് ഷെട്ടി നായകനോ, വില്ലനോ? ജയ് ഹനുമാൻ യൂണിവേഴ്സിലെ ത്രില്ലിങ് അപ്ഡേഷൻ

'ജയ് ഹനുമാനി'ൽ ബോളിവുഡ് അഭിനേതാക്കളെ ഉൾക്കൊള്ളിക്കാനും പദ്ധതിയിടുന്നതായി അടുത്തിടെ ഒരു ചാറ്റിൽ പ്രശാന്ത് വർമ്മ വെളിപ്പെടുത്തിയിരുന്നു.

പ്രശാന്ത് വർമ്മ-തേജ സജ്ജ കൂട്ടുകെട്ടിൽ എത്തിയ 'ഹനുമാൻ' എന്ന ചിത്രത്തിന്റെ ചരിത്ര വിജയത്തിന് ശേഷം 'ഹനുമാ'ന്റെ രണ്ടാം ഭാഗമായ 'ജയ് ഹനുമാൻ'ന്റെ പ്രീ-പ്രൊഡക്ഷൻ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെ തയ്യാറാക്കിയ തിരക്കഥ, വലിയ ക്യാൻവാസിൽ മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ പ്രശാന്ത് വർമ്മ.

ഇപ്പോഴിതാ, കാന്താരയുടെ വിജയത്തോടെ ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച റിഷബ് ഷെട്ടി ജയ്ഹനുമാനിൽ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. സിനിമയിൽ നായക വേഷത്തിനായി നിർമാതാക്കൾ റിഷബ് ഷെട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പുഷ്പയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും ജയ് ഹനുമാന്റെ നിർമാണ പങ്കാളികളാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

'ജയ് ഹനുമാനിൽ ബോളിവുഡ് അഭിനേതാക്കളെ ഉൾക്കൊള്ളിക്കാനും പദ്ധതിയിടുന്നതായി അടുത്തിടെ ഒരു ചാറ്റിൽ പ്രശാന്ത് വർമ്മ വെളിപ്പെടുത്തിയിരുന്നു. താൻ ഈ ആശയം ചില ബോളിവുഡ് താരങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്നും സിനിമ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം ബോക്സ് ഓഫീസിൽ ഹനുമാൻ വൻ കളക്ഷനായിരുന്നു സ്വന്തമാക്കിയത്. 350 കോടിയോളം രൂപയായിരുന്നു ചിത്രം ബോക്‌സോഫീസിൽ നിന്ന് കളക്ട് ചെയ്തത്.

Content Highlights:  Reportedly, Rishabh Shetty play lead role in Jai Hanuman

To advertise here,contact us