ആദ്യത്തെ പ്ലാൻ ഗെയിം ഓഫ് ത്രോൺസ് പോലെ, ലിയോയിലെ ഫ്ലാഷ്ബാക്ക് കുറച്ചുകൂടി നന്നാക്കാമായിരുന്നു; ലോകേഷ് കനകരാജ്

ലിയോയിലെ രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്കിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ലിയോയിലെ ഫ്ലാഷ്ബാക്ക് സീനിൽ ആദ്യം ഗെയിം ഓഫ് ത്രോൺസിലെ റെഡ് വെഡിങ് പോലെ ഒരു പരിപാടി ആണ് പ്ലാൻ ചെയ്തതെന്നും എന്നാൽ സമയ പരിമിതി കാരണം അത് ഉപേക്ഷിക്കുകയായിരുനെന്നും ലോകേഷ് കനകരാജ്. അങ്ങനെ ചെയ്‌താൽ അതിൽ ഇൻട്രോയും, പാട്ടും, ഫൈറ്റുമൊന്നും ഉൾപ്പെടുത്താൻ പറ്റില്ല. പടത്തിനെ നോർത്തിൽ അടക്കമുള്ള പല മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കണമെങ്കിൽ ആ സോങ് അത്യാവശ്യമായിരുന്നു എന്ന് ലോകേഷ് കനകരാജ് പറഞ്ഞു.

ചില കാര്യങ്ങൾ നമ്മൾ വിചാരിച്ച പോലെ പ്രേക്ഷകരിലേക്ക് എത്തില്ല. ഫ്ലാഷ്ബാക്കിലെ ഇരുപത് മിനിറ്റ് താൻ കുറച്ചുകൂടി വർക്ക് ചെയ്യണമായിരുന്നെന്നും ലോകേഷ് കനകരാജ് പറഞ്ഞു. മാസ്റ്റർ ക്ലാസ് എന്ന ഫിലിം ഡിസ്കഷനിൽ സംസാരിക്കവെയാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

'ഇരുപത് മിനിട്ടാണ് ഫ്ലാഷ്ബാക്കിനായി ടൈം ഉണ്ടായിരുന്നത് അത് കഴിഞ്ഞു തിരിച്ച് പാർത്ഥിപന്റെ കഥയിലേക്ക് വരണം. ചിത്രത്തിൽ വിജയ്‌യുടെ ഒരു ഡാൻസ് സോങ് എങ്കിലും വേണം എന്ന് എനിക്ക് ഉണ്ടായിരുന്നു. കൈതിയിലെ പോലെ ഫ്ലാഷ്ബാക്ക് ഇല്ലാതെ കഥ പറഞ്ഞു പോയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ വരില്ലായിരുന്നു. അവിടെ ഒരു പാട്ട് വേണം, വിജയ്‌യുടെ ഒരു ലുക്ക് മാറ്റം വേണം എന്നുള്ളത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ചില കാര്യങ്ങൾ നമ്മൾ വിചാരിച്ച പോലെ പ്രേക്ഷകരിലേക്ക് എത്തില്ല. ഫ്ലാഷ്ബാക്ക് ഞാൻ കുറച്ചുകൂടി വർക്ക് ചെയ്യണമായിരുന്നു', ലോകേഷ് കനകരാജ് പറഞ്ഞു.

നരബലിയെക്കുറിച്ച് പഠിച്ചപ്പോൾ നിറയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് താൻ മനസ്സിലാക്കിയത് അതൊരിക്കലും ഒരു കൊമേർഷ്യൽ സിനിമയിൽ കൊണ്ടുവരാൻ പറ്റില്ല. ആ ഫ്ലാഷ്ബാക്ക് മികച്ചതാക്കി എഴുതാൻ തനിക്ക് ടൈം ആയിരുന്നു ആവശ്യമെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

ലിയോയിലെ രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്കിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ആദ്യ പകുതിയിലെ എഴുത്തിന്റെ വേഗതയും മികവും രണ്ടാം പകുതിയിൽ ഇല്ലായിരുന്നു എന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിച്ച ചിത്രമായിരുന്നു ലിയോ. തൃഷ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ഗൗതം മേനോൻ, അർജുൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 600 കോടിക്കും മുകളിൽ ആയിരുന്നു ചിത്രത്തിലെ ആഗോള കളക്ഷൻ.

Content Highlights: I should have worked more on Leo flashback scenes says Lokesh kanakaraj

To advertise here,contact us