സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഡിസംബർ 20 ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഡബ്ബിങ് ഇന്ന് ആരംഭിച്ചു. വിജയ് സേതുപതിയും സൂരിയും വെട്രിമാരനും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുള്ള ചിത്രം പുറത്തുവിട്ടുകൊണ്ടാണ്ട് ഡബ്ബിങ് ആരംഭിച്ച വിവരം നിർമാതാക്കൾ പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് സൂരിയെത്തുന്നത്.
സൂരി, വിജയ് സേതുപതി എന്നിവർക്കൊപ്പം മഞ്ജു വാര്യരും വിടുതലെെയുടെ രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് 'വിടുതലൈ' രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
'വിടുതലൈ പാർട്ട് 2'ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ.
Content Highlights : Dubbing starts for vetrimaran film Viduthalai 2, will release soon