വിടാമുയർച്ചി അപ്‌ഡേറ്റ് ഇല്ലെങ്കിൽ എന്താ, 'ഗുഡ് ബാഡ് അഗ്ലി' ഉണ്ടല്ലോ!, പുതിയ ലുക്കിൽ അജിത്

ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമിക്കുന്നത്

icon
dot image

തല അജിത് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. നിരന്തരം ചിത്രത്തിന്റെ അപഡേറ്റിനായി ആരാധകർ ചോദിക്കാറുണ്ടെങ്കിലും ചിത്രത്തിനെ കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇതിനിടെ ഗുഡ് ബാഡ് അഗ്ലി എന്ന പുതിയ ചിത്രത്തിലും അജിത് അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിയിലെ അജിത്തിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. സാൾട് ആൻഡ് പെപ്പർ ലുക്കിൽ പുതിയ സ്റ്റൈലിലാണ് അജിത്തിന്റെ വരവ്. ഇരു കൈകളിലും കളർ ടാറ്റു അടിച്ച് നിൽക്കുന്ന അജിത്തിന്റെ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമിക്കുന്നത്. ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിത്.

Ajith sir for #GoodBadUgly | Pic : @Kannan_1363 | #AK #Ajith #Ajithkumar | #VidaaMuyarchi | pic.twitter.com/vg9ntazRyW

അതേസമയം ചിത്രത്തിന് റെക്കോർഡ് ഒടിടി ഓഫറുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. 95 കോടി രൂപയാണ് ചിത്രത്തിനായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തത്. അജിതിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. തൃഷയാണ് ചിത്രത്തിലെ നായിക. ആക്ഷൻ കിങ് അർജുനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlights: Thala Ajith Kumar New Look In Good Bad ugly Movie and Vidamuyarchi update

To advertise here,contact us
To advertise here,contact us
To advertise here,contact us