എന്റെ ചെറുപ്പത്തിലും ഞാൻ വയസാകുമ്പോഴും സൂപ്പർസ്റ്റാർ ഇദ്ദേഹം തന്നെ; 'ബിഗ് ബി'യുടെ ജന്മദിനം ആഘോഷിക്കാൻ ആമിർ ഖാൻ

ആമിറിനൊപ്പം അമിതാബിന്റെ നിരവധി ആരാധകരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ ജന്മദിനമാണ് ഒക്ടോബർ 11 ന്. 82 വയസു തികയുന്ന അമിതാഭിന്റെ ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ബോളിവുഡിന്റെ ക്ഷുഭിത യൗവനമായിരുന്ന അമിതാഭ് ബച്ചന്റെ ഹിറ്റ് ഷോയായ 'കോൻ ബനേഗ ക്രോർപതി'യും താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

സോണി ടിവി സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ ജന്മദിനം ആഘോഷമാക്കാൻ എത്തുന്നത് ബോളിവുഡിലെ സൂപ്പർ താരം ആമിർഖാനും അദ്ദേഹത്തിന്റെ മകൻ ജുനൈദ് ഖാനുമാണ്. ആമിറിനൊപ്പം അമിതാഭിന്റെ നിരവധി ആരാധകരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

അമിതാഭിന്റെ ഐക്കണിക് ഗാനമായ ''ജുമ്മ ചുമ്മാ ദേ ദേ''യ്ക്ക് നൃത്തം ചെയ്തുകൊണ്ടാണ് ആമിർ ആഘോഷത്തിൽ പങ്കുചേർന്നത്. പരിപാടിയുടെ പ്രോമോ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. പരിപാടിയിൽ പങ്കെടുത്ത ആമിർ സദസിനോട് ചോദിച്ച ചോദ്യവും ഇപ്പോൾ വൈറലാണ്. 'ഞാൻ ചെറുപ്പമായിരുന്നപ്പോൾ, ആരായിരുന്നു സൂപ്പർ സ്റ്റാർ? ഇപ്പോൾ, എനിക്ക് പ്രായമാകുമ്പോൾ, ആരാണ് ഇപ്പോഴും സൂപ്പർസ്റ്റാർ?' എന്നീ ചോദ്യങ്ങളായിരുന്നു ആമിർ ചോദിച്ചത്. ഇതിന് ഉത്തരമായി അമിതാഭ് ബച്ചൻ എന്ന് സദസ് ഉറക്കെ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്.

Agle hafte KBC par manaya jaayega Mahanayak ka janmotsav!Dekhiye #KaunBanegaCrorepati, Mon-Fri raat 9 baje sirf #SonyEntertainmentTelevision par. @SrBachchan#KBConSonyTV #KBC16 #KBC2024 #SonyTVShow pic.twitter.com/dMb1bn9foE

അമിതാഭിന്റെ ജന്മദിനമായ ഒക്ടോബർ 11 നാണ് സ്‌പെഷ്യൽ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. അതേസമയം രജനികാന്തിനൊപ്പം അമിതാഭ് ബച്ചൻ അഭിനയിക്കുന്ന വേട്ടയ്യൻ ഒക്ടോബർ 10 ന് റിലീസ് ചെയ്യും. ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജുവാര്യർ, റിതിക സിങ്, ദുഷാര വിജയൻ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.Content Highlights: Aamir Khan Celebrate BigB Amitabh Bachchan's Birthday in KBC 16

To advertise here,contact us