'ഒന്നൊന്നര ടൈം ലൂപ്പ് പടം വരുന്നുണ്ട്'; പ്രതീക്ഷ നൽകി 'പുഷ്‍പക വിമാനം' ട്രെയിലർ

ഈ മാസം നാലിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്

icon
dot image

സിജു വിൽസൻ, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'പുഷ്‍പക വിമാനം' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും കോമഡിയും ത്രില്ലിംഗ് നിമിഷങ്ങളും നിറഞ്ഞ സിനിമയായിരിക്കും ഇത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ. ടൈം ലൂപ്പുമായി ബന്ധപ്പെട്ടാണ് സിനിമ കഥ പറയുന്നത് എന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ഈ മാസം നാലിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

ഒരു നിമിഷത്തിന് നിങ്ങളുടെ ജീവിതം മാറ്റാനാവാനും എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈൻ. സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. നഗര ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് (മിന്നൽ മുരളി ഫെയിം) തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഇവർക്ക് പുറമെ മലയാളത്തിലെ ഒരു പ്രമുഖ നടനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു.

ഛായാഗ്രഹണം രവി ചന്ദ്രൻ, ചിത്രസംയോജനം അഖിലേഷ് മോഹൻ, സംഗീതം രാഹുൽ രാജ്, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.

To advertise here,contact us
To advertise here,contact us
To advertise here,contact us