ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിനായി മമ്മൂട്ടി നാഗർകോവിലിലേക്ക് തിരിച്ചതായി റിപ്പോർട്ട്. നടൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നീല ഷർട്ടും വൈറ്റ് പാന്റ്സും സൺഗ്ലാസ്സും ധരിച്ചുകൊണ്ട് നടൻ വിമാനത്താവളത്തിലൂടെ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
Latest 😎 This BGM & #Mammookka Stylish Walk 💥🥵❤️ #mammootty #latest #mollywood #kerala #malayalam @mammukka pic.twitter.com/MrvsRn3qu0
ജിതിൻ കെ ജോസിന്റെ സിനിമയിൽ അഭിനയിക്കുന്നതിനായുള്ള യാത്രയ്ക്കിടയിലുള്ളതാണ് ഈ ദൃശ്യങ്ങൾ എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും കുറിച്ചിരിക്കുന്നത്. 'വില്ലൻ വരാർ', 'വില്ലൻ തിരിച്ചിട്ടുണ്ട്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ട്. ഇത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.
ദുല്ഖര് സല്മാന് ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന് കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിനായകനാണ് ചിത്രത്തിലെ പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജോമോൻ ടി ജോൺ ആയിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുക. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്.