'അടുത്തോട്ട് അടുക്കേണ്ട…', കിടിലൻ ട്രാക്കെന്ന് അനിരുദ്ധ്; 'മുറാ' ടൈറ്റിൽ ട്രാക്ക്

ക്രിസ്റ്റി ജോബി സംഗീതം ഒരുക്കിയ ഗാനം എഴുതിയതും ആലപിച്ചതും റൈക്കോയാണ്

യുവതാരങ്ങൾക്കൊപ്പം നടൻ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിൽ എത്തുന്ന മുറ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തുവിട്ട് റോക്ക് സ്റ്റാർ അനിരുദ്ധ് രവിചന്ദർ. തമിഴ് ചിത്രമായ 'തഗ്‌സ്' ലെ അഭിനയത്തിന് സൈമ അവാർഡ് സ്വന്തമാക്കിയ ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അസാധ്യ കഴിവുള്ള യുവാക്കളുടെ ഒരു സംഘം ഒരുക്കിയ ട്രാക്ക് ആണിതെന്നും തനിക്ക് ഇഷ്ടമായെന്നും ഗാനം പങ്കുവെച്ചുകൊണ്ട് അനിരുദ്ധ് പറഞ്ഞു. ക്രിസ്റ്റി ജോബി സംഗീതം ഒരുക്കിയ ഗാനം എഴുതിയതും ആലപിച്ചതും റൈക്കോയാണ്.

മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് സുരേഷ് ബാബുവാണ്.

കപ്പേളയ്ക്ക് ശേഷം മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Happy to release #Aduthottadukkanda, a fantastic track from an incredibly talented young team.https://t.co/a4wVlm46X1Best wishes to @hridhuharoon, @riyashibu_, @hr_pictures, @maalaparvathi1, and the entire crew! pic.twitter.com/ZXBujZgwCV

നിർമ്മാണം : റിയാ ഷിബു, എച്ച് ആർ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്‌മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ : പ്രതീഷ് ശേഖർ.

To advertise here,contact us