'ഓണം ടൊവിനോ തൂക്കി'; അജയന്റെ രണ്ടാം മോഷണം ആദ്യ പ്രതികരണങ്ങള്‍

ചിത്രം ഗംഭീരമായ ദൃശ്യ വിരുന്നാണെന്നും അഭിപ്രായങ്ങളുണ്ട്

icon
dot image

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനോ തോമസിന്റെ മികച്ച പ്രകടനവും ജിതിൻ ലാലിന്റെ സംവിധാന മികവും തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റായി പലരും പറയുന്നത്. ചിത്രം ഗംഭീരമായ ദൃശ്യ വിരുന്നാണെന്നും അഭിപ്രായങ്ങളുണ്ട്.

എഡിറ്റിംഗ്, കലാസംവിധാനം, ക്യാമറ തുടങ്ങിയ വിഭാഗങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ മോഹൻലാലിന്റെ ശബ്ദ സാന്നിധ്യത്തിനും തിയേറ്ററിൽ വലിയ കയ്യടി ലഭിക്കുന്നുണ്ട്. 'ഓണം ടൊവിനോ തൂക്കി', 'അതിഗംഭീര വിഷ്വൽ ട്രീറ്റ്' എന്നിങ്ങനെ പോകുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രേക്ഷക പ്രതികരണങ്ങൾ.

#AjayanteRandamMoshanam ReviewFIRST HALFDecent ✌️@ttovino shines again 👍Rest of the cast are good too ✌️Visuals 🔥BGM 👍Production Values 👏Interval 👌#ARMMovie #ARM3D #ARM3Dthemovie #TovinoThomas #KrithiShetty #ARM #ARMReview pic.twitter.com/cCZZJXVSGY

ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

To advertise here,contact us
To advertise here,contact us
To advertise here,contact us