പൂക്കളം മാത്രം പോരല്ലോ, ഓണത്തല്ലും വേണ്ടേ… 'കൊണ്ടൽ' സെൻസറിങ് പൂർത്തിയായി

മമ്മൂട്ടിക്കൊത്ത പ്രതിനായകനായി ടർബോയിലൂടെ മോളിവുഡിൽ അരങ്ങേറ്റം കുറിച്ച രാജ് ബി ഷെട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് കൊണ്ടൽ

'ആര്‍ഡിഎക്‌സ്' എന്ന വിജയ ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് നിർമിച്ച് ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ആക്ഷൻ ചിത്രം 'കൊണ്ടലി'ന്റെ സെൻസറിങ് പൂർത്തിയായി. സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രം സെപ്റ്റംബർ 13 -നാണ് ആഗോളതലത്തിൽ റിലീസിനെത്തുന്നത്. ' സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', 'ജെല്ലിക്കെട്ട്' , 'അജഗജാന്തരം' 'ആർഡിഎക്സ്' എന്നീ ചിത്രങ്ങളിലൂടെ മലയാളികളെ കയ്യിലെടുത്ത പെപ്പെയുടെ കൊണ്ടലിലെ പ്രകടനവും മോശമാവില്ലെന്നാണ് ആരാധകരുടെ

പ്രതീക്ഷ

ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും സുപ്രധാന വേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്. മമ്മൂട്ടിക്കൊത്ത പ്രതിനായകനായി ടർബോയിലൂടെ മോളിവുഡിൽ അരങ്ങേറ്റം കുറിച്ച രാജ് ബി ഷെട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് കൊണ്ടൽ. ഓണത്തിന്

അടിപൊളി ഒരു ഓണത്തല്ല് കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഇവരെ കൂടാതെ, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും കൊണ്ടലില്‍ വേഷമിട്ടിട്ടുണ്ട്.

ചിത്രത്തിന്റെ തമിഴ്‌നാട് - കര്‍ണാടക റൈറ്റുകള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. പ്രമുഖ നിര്‍മാണ - വിതരണ കമ്പനിയായ വെങ്കട് എവി മീഡിയ ഗ്രൂപ്പാണ് ചിത്രം ഏറ്റെടുത്തത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സാം സി എസ് ആണ്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ ആണ്.

To advertise here,contact us