എം ജി രാജമാണിക്യം ഐഎഎസിന്‍റെ ആദ്യ പുസ്തകം; 'അന്‍പോട് രാജമാണിക്യം' പ്രകാശനം ചെയ്ത് മമ്മൂട്ടി

2014 ഫെബ്രുവരി 14 മുതല്‍ മൂന്ന് വര്‍ഷത്തോളം എറണാകുളം ജില്ലാ കളക്ടറായിരുന്നു എം ജി രാജമാണിക്യം ഐഎഎസ്

എം ജി രാജമാണിക്യം ഐഎഎസിന്‍റെ ആദ്യ പുസ്തകം 'അന്‍പോട് രാജമാണിക്യം' മമ്മൂട്ടി പ്രകാശനം ചെയ്തു. ഒലിവ് ബുക്സാണ് പുസ്തകം പുറത്തിറക്കിയത്. രാഷ്ട്രീയ-സാഹിത്യ-സാംസ്കാരിക വേദികളില്‍ നിന്നുമുള്ള പ്രമുഖര്‍ കൊച്ചിയിലെ ചടങ്ങില്‍ പങ്കെടുത്തു. 2014 ഫെബ്രുവരി 14 മുതല്‍ മൂന്ന് വര്‍ഷത്തോളം എറണാകുളം ജില്ലാ കളക്ടറായിരുന്ന എം ജി രാജമാണിക്യം ഐഎഎസിന്റെ ആദ്യ പുസ്തകമാണ് 'അന്‍പോട് രാജമാണിക്യം'.

അദ്ദേഹത്തിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒലിവ് ബുക്സ് പുറത്തിറക്കിയ പുസ്തകം രാജമാണിക്യം ഐ.എ.എസിന്‍റെ അമ്മ പഞ്ചവർണത്തിന് നൽകി മമ്മൂട്ടി പ്രകാശനം ചെയ്തു. ടോണി ചിറ്റേട്ടുകളം രചനയും സംവിധാനവും നിര്‍വഹിച്ച 'അന്‍പോട് രാജമാണിക്യം' എന്ന ഹ്രസ്വചിത്രത്തിന്‍റെ പ്രദര്‍ശനവും നടന്നു. സിവില്‍ സര്‍വീസ് കാലയളവിലെ മറക്കാനാവാത്ത അനുഭവങ്ങൾക്കൊപ്പം ആര്‍. നിശാന്തിനി ഐപിഎസുമായുള്ള വിവാഹത്തിലേയ്ക്ക് നയിച്ച സൗഹൃദത്തിന്‍റെ കഥകളും പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിതത്തില്‍ വിജയം നേടാനാഗ്രഹിക്കുന്നവര്‍ക്കും മുതല്‍ക്കൂട്ടാവുന്ന വിധത്തില്‍ പ്രചോദനാത്മക ഗ്രന്ഥമായാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സാഹിത്യ സാംസ്കാരിക വേദികളില്‍ നിന്നുമുള്ള പ്രമുഖര്‍ കൊച്ചിയിൽ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

To advertise here,contact us