സ്കൂളിൽ പോകാൻ മടി, ഒടുവിൽ സൂപ്പർ സ്റ്റാർ താത്തയും വന്നു; രജനിക്കൊപ്പം മകന്റെ ചിത്രവുമായി സൗന്ദര്യ

ക്ലാസ് മുറിയിലേക്ക് വരുന്ന രജനികാന്തിനെ കണ്ട് അമ്പരന്ന് നിൽക്കുന്ന കുട്ടികളെയും ചിത്രത്തിൽ കാണാം.

സ്കൂളിൽ പോകാൻ മടിച്ചു നിന്ന കൊച്ചുമകനെ ഒപ്പമിരുത്തി സ്കൂളിലെത്തിച്ച് സൂപ്പർ സ്റ്റാർ 'താത്ത'. രജനികാന്തിനൊപ്പമുള്ള മകന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരത്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത്. മകനൊപ്പം രജനി കാറിൽ ഇരിക്കുന്നതിന്റെയും ക്ലാസ് മുറിയിലേക്ക് മകനുമായി വരുന്നതിന്റെയും ചിത്രങ്ങളാണ് സൗന്ദര്യ സോഷ്യൽ മീഡിയയിൽ കുറിപ്പിനൊപ്പം പങ്കുവെച്ചത്.

'എന്റെ മകന് ഇന്ന് രാവിലെ സ്കൂളിൽ പൊകാൻ മടി, എന്നാൽ അവന്റെ സൂപ്പർ ഹീറോ താത്ത തന്നെ അവനെ സ്കൂളിൽ കൊണ്ടുവിട്ടു. എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും മികച്ചത് അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺ സ്ക്രീനിലായാലും അപ്പാ', സൗന്ദര്യ കുറിച്ചു. പോസ്റ്റിന് നിരവധി കമന്റുകളും എത്തുന്നുണ്ട്.

https://www.instagram.com/p/C93zneLSPhg/?utm_source=ig_web_copy_link

അതേസമയം 'വേട്ടയ്യൻ' ആണ് രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗുബട്ടി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ജയ് ഭീമിനുശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യൻ. മറ്റൊന്ന് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലി എന്ന സിനിമയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Also Read:

Entertainment News
ടൊവിനോയും അനുരാജ് മനോഹറും; 'നരിവേട്ട' ആരംഭിച്ചു, പ്രധാന വേഷത്തിൽ ചേരനും
To advertise here,contact us