കഴിഞ്ഞ ദിവസം എയർപോർട്ടിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനെടെയാണ് ഇന്ത്യൻ 2 കണ്ടതിനെ കുറിച്ച് പറഞ്ഞത്. ശങ്കറിന്റെ സംവിധാനത്തിൽ വിസ്മയിപ്പിക്കുന്ന മേക്കോവറിൽ കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 ജൂലൈ 12-നാണ് റിലീസിനെത്തിയത്. ചിത്രം കണ്ട് തമിഴ് സിനിമ മേഖലയിലെ നിരവധി പേർ പ്രതികരണമറിയിച്ചിരുന്നു. ഇപ്പോൾ രജനികാന്തിന്റെ പ്രതികരണം കൂടിയെത്തുകയാണ്.
ഇന്ത്യൻ 2 എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് 'നല്ല ഇര്ക്കിങ്കേ..നല്ല ഇര്ക്ക്', എന്നാണ് താരം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ഇതോടൊപ്പം താരം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സിനിമകളെ കുറിച്ചും സംസാരിച്ചു. വേട്ടയ്യൻ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലിയുടെ ഷൂട്ടിംഗ് മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും താരം പറഞ്ഞു.
#Dinamani | இந்தியன் 2 படம் எப்படி இருக்கு? ரஜினிகாந்த் பதில்Watch here:https://t.co/dgMOeYbyM5#rajinikanth #indian2 #shankar #kamalhaasan #superstar pic.twitter.com/dPD45l3NfS
ഇന്ത്യൻ 2 നിലവിൽ കളക്ഷനിൽ 150 കോടി പിന്നിട്ടിരിക്കുകയാണ്. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ 2 വിചാരിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല എന്ന പ്രതികരണമാണ് തുടക്കം മുതൽ പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റാണ്. അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2-ന് സംഗീത സംവിധാനം നിർവഹിച്ചത്. ഇന്ത്യനിൽ എ ആർ റഹ്മാനായിരുന്നു സംഗീതം. ഇനി വരാനിരിക്കുന്നത് ഇന്ത്യൻ 3. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.