മലയാളത്തിന്റെ ക്ലാസിക് റൊമാൻ്റിക് ഹൊറർ ചിത്രം; 'ദേവദൂതന്‍' ജൂലൈ 26ന് ബി​ഗ് സ്ക്രീനിൽ

ചിത്രത്തിന്റെ പുതിയ റിലീസ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാക്കൾ

icon
dot image

24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് വരുന്നു. മോഹൻലാലിൻ്റെ ക്ലാസിക് റൊമാൻ്റിക് ഹൊറർ ചിത്രമായ 'ദേവദൂതൻ' വീണ്ടും ഗംഭീര റിലീസിന് തയ്യാറെടുത്തതായി നിർമ്മാതാക്കൾ. ചിത്രം ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പുതിയ റിലീസ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.

സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച 4കെ ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. ഒരു പുതിയ സിനിമാറ്റിക്ക് അനുഭവമായിരിക്കുമെന്ന് വാഗ്ദാനം നൽകുകയാണ് സംവിധായകൻ സിബി മലയിൽ. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.

ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന സംഗീത സംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായുടെ നി​ഗൂഢത നിറഞ്ഞ കണ്ടത്തെലുകളെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്.

കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആകാംക്ഷ കൂട്ടുന്നുണ്ട്. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ്‌ സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ ജെ യേശുദാസ്, എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ.

ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

To advertise here,contact us
To advertise here,contact us
To advertise here,contact us