ഇപ്പോള്‍ നടക്കുന്നത് എൽ 2-ന്റെ വലിയ ഷെഡ്യൂള്‍; ശേഷം ഖുറേഷി അബ്രാമും സംഘവും അബുദബിയിലേക്ക്

ഗുജറാത്തിലെ ഷെഡ്യൂളില്‍ ടൊവിനോ തോമസ് ജോയിന്‍ ചെയ്തേക്കും

പ്രതീക്ഷയും ആകാംക്ഷയുമേറ്റി 'എമ്പുരാൻ്റെ' ഷൂട്ട് പുരോഗമിക്കുകയാണ്. ലൂസിഫറിനേക്കാൾ വലിയ ക്യാൻവാസിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ ​ഗുജറാത്തിലാണ് നടക്കുന്നത്. ​ഗുജറാത്തിലേതാണ് എമ്പാരാന്റെ ഏറ്റവും വലിയ ഷെഡ്യൂളെന്നാണ് വിവരം. ഇതിന് ശേഷം ടീം പോകുന്നത് അബുദബിയിലേക്കാണ്.

സിനിമയുടെ ചിത്രീകരണത്തിലേയ്ക്ക് ടൊവിനോയും ജോയിൻ ചെയ്തേക്കുമെന്നും റിപ്പോ‌ർട്ടുണ്ട്. കഴിഞ്ഞ മാസമാണ് എമ്പുരാന്റെ ​ഗുജറാത്തിലെ ഷെഡ്യൂൾ ആരംഭിച്ചത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയിദ് മസൂദിൻ്റെ കഥയാണ് ഇവിടെ ചിത്രീകരിക്കുന്നത് എന്നാണ് ഒടിടി പ്ലേയുടെ റിപ്പോർട്ട്. സലാറിൽ പൃഥ്വിരാജ് അവതരിപ്പിച്ച വരദരാജ മന്നാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കാർത്തികേയ ദേവ് തന്നെയായിരിക്കും സയിദ് മസൂദിൻ്റെ ചെറുപ്പകാലമായെത്തുക.

പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ ടൈറ്റിൽ റോളിലെത്തിയ 'ലൂസിഫര്‍' 2019 ല്‍ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

To advertise here,contact us