ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ആഗസ്റ്റ് 23 ന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും

icon
dot image

'കരിങ്കുന്നം സിക്സസ്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ദീപു കരുണാകരൻ ഒരുക്കിയ 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ആഗസ്റ്റ് 23 ന് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു റൊമാൻ്റിക് കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, ബിജു പപ്പൻ എന്നിവരും വേഷമിട്ട ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ ടി സത്യൻ രചിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് പ്രദീപ് നായരാണ്.

എഡിറ്റിംഗ് - സോബിൻ കേ സോമൻ, കലാ സംവിധാനം - സാബു റാം, സംഗീതം - പി എസ് ജയഹരി, വസ്ത്രാലങ്കാരം - ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ - ശരത് വിനായക്, ചീഫ് അസോസിയേറ്റ് - സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് - ബൈജു ശശികല, പിആർഒ - ശബരി, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് - റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ - മാ മി ജോ, സ്റ്റിൽസ് - അജി മസ്കറ്റ്.

To advertise here,contact us
To advertise here,contact us
To advertise here,contact us