കാർത്തി വീണ്ടും സർദാർ ആകുമ്പോൾ ഒപ്പം എസ് ജെ സൂര്യയും; പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

ആദ്യഭാഗം ഒരുക്കിയ പി എസ് മിത്രൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്

കാർത്തി നായകനായെത്തി സൂപ്പർഹിറ്റ് ചിത്രം സർദാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. 'സർദാർ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ജൂലൈ 15ന് ചെന്നൈയിലാണ് ആരംഭിച്ചത്. ഇപ്പോഴിതാ നടൻ എസ് ജെ സൂര്യയും സിനിമയുടെ ഭാഗമാവുകയാണ്.

സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'സർദാർ 2നായി എസ് ജെ സൂര്യ സാറിനെ സ്വാഗതം ചെയ്തതിൽ സന്തോഷമുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്നു, പൂർണ്ണ സ്വിംഗിൽ തന്നെ,' എന്നാണ് നിർമ്മാതാക്കൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. എസ് ജെ സൂര്യയും സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

2022 ൽ പുറത്തിറങ്ങി വലിയ വിജയം നേടിയ ചിത്രമാണ് സർദാർ. ആദ്യഭാഗം ഒരുക്കിയ പി എസ് മിത്രൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നത്. ജോർജ്ജ് സി വില്യംസാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം: വിജയ് വേലുക്കുട്ടി, സ്റ്റണ്ട് ഡയറക്ടർ: ദിലീപ് സുബ്ബരായൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ നമ്പ്യാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എപി പാൽ പാണ്ടി തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

To advertise here,contact us