മലൈക്കോട്ടൈ വാലിബൻ 2 ഒരുങ്ങുന്നോ?; സമൂഹ മാധ്യമങ്ങളിൽ ചർച്ച

മലൈക്കോട്ടൈ വാലിബൻ 2നെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ഒന്നിച്ച് ഈ വർഷം പുറത്തിറങ്ങിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വലിയ ഹൈപ്പുണ്ടായിരുന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് നൽകിയാണ് സിനിമ അവസാനിച്ചത്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ 2നെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

കഴിഞ്ഞ ദിവസം മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ 'കമിങ് സൂൺ' എന്ന സ്റ്റോറി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഹാൻഡിലിന്റെ പേര് മലൈക്കോട്ടൈ വാലിബൻ 2 എന്ന് മാറ്റുകയും ചെയ്തു. സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഈ ജനുവരി 15നായിരുന്നു മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ഫാന്റസി ത്രില്ലര്‍ ഴോണറിലാണ് മലൈക്കോട്ട വാലിബന്‍ ഒരുക്കിയിരിക്കുന്നത്. 'നായകന്‍', 'ആമേന്‍' തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരായിരുന്നു സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

To advertise here,contact us