'ഒരു ചരിത്ര സിനിമ, പിന്നെ ജെയിംസ് ബോണ്ട് സ്റ്റൈൽ ചിത്രം...'; അടുത്ത പ്രോജക്ടുകളെക്കുറിച്ച് ശങ്കർ

2012 പോലൊരു സയൻസ് ഫിക്ഷനും തന്റെ മനസ്സിലുണ്ടെന്ന് ശങ്കർ

തമിഴ് സിനിമയ്ക്ക് എക്കാലവും ചർച്ച ചെയ്യാൻ കഴിയുന്ന ബ്രഹ്മാണ്ഡ സിനിമകൾ ഒരുക്കിയ സംവിധായകനാണ് ശങ്കർ. വ്യത്യസ്തമായ അവതരണം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ചർച്ചയാകുന്ന സിനിമകളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. പുതിയ ചിത്രമായ ഇന്ത്യൻ 2 റിലീസിന് ഒരുങ്ങുന്ന വേളയിൽ തന്റെ മനസ്സിലുള്ള അടുത്ത പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

തന്റെ മനസ്സിൽ രണ്ട്-മൂന്ന് ഐഡിയകളുണ്ട്. ഒന്ന് ഒരു ചരിത്ര സിനിമയാണ്. അതുപോലെ ജെയിംസ് ബോണ്ട് പോലൊരു സിനിമയുമുണ്ട്. 2012 പോലൊരു സയൻസ് ഫിക്ഷനും തന്റെ മനസ്സിലുണ്ടെന്ന് ശങ്കർ പിങ്ക് വില്ലയോട് പറഞ്ഞു.

ഇതെല്ലാം ഹൈ ബജറ്റ് സിനിമകളാണ്. ബിഗ് ബജറ്റ് സിനിമകൾ ചെയ്യാനുള്ള ആഗ്രഹം കൊണ്ടല്ല മറിച്ച് എല്ലാ സ്ക്രിപ്റ്റുകളും വലിയ ബജറ്റും വിഎഫ്എക്സ് സാധ്യതകളും ആവശ്യപ്പെടുന്നു. അതിനാൽ സിനിമകൾക്ക് ആവശ്യമായ എല്ലാ പുതിയ സാങ്കേതിക വിദ്യകളും താൻ ഉപയോഗിക്കുമെന്നും ശങ്കർ പറഞ്ഞു.

അതേസമയം ശങ്കറിന്റെ പുതിയ ചിത്രമായ ഇന്ത്യൻ 2 ഈ മാസം 12 ന് റിലീസ് ചെയ്യും. 1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്.

'കൽക്കി'ക്ക് വേണ്ടി ശ്രീ കൃഷ്ണനായത് അർജുൻ ദാസ്; ബച്ചനുമൊത്തുള്ള ഡയലോഗ് സ്വപ്നം പോലെയെന്ന് നടൻ

സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

To advertise here,contact us