'ഒരു നിമിഷം പോലും ആലോചിക്കാതെ യെസ് പറഞ്ഞു'; കൽക്കിയിലെ കഥാപാത്രത്തെക്കുറിച്ച് മൃണാൾ താക്കൂർ

മൃണാളിന് പുറമെ ദുൽഖർ സൽമാൻ, എസ് എസ് രാജമൗലി, വിജയ് ദേവരകൊണ്ട, രാം ഗോപാൽ വർമ്മ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തിയിരുന്നു

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിരയുള്ള സിനിമയിൽ സീതാരാമം നായിക മൃണാൾ താക്കൂറും ഒരു കാമിയോ വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചുള്ള മൃണാലിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

കൽക്കിക്കായി അണിയറപ്രവർത്തകർ സമീപിച്ചപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെ യെസ് പറഞ്ഞു. തനിക്ക് സിനിമയുടെ നിർമ്മാതാക്കളിൽ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. സീതാരാമത്തിനായി അവർക്കൊപ്പം വർക്ക് ചെയ്തത് ആ തീരുമാനത്തിൽ സാധീനിച്ചു. ഈ ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമാകണമെന്ന് തനിക്ക് തോന്നിയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

ജൂൺ 27ന് തിയേറ്റർ റിലീസ് ചെയ്ത ചിത്രം മികച്ച കളക്ഷനോടെ മുന്നേറുകയാണ്. മൃണാളിന് പുറമെ ദുൽഖർ സൽമാൻ, എസ് എസ് രാജമൗലി, വിജയ് ദേവരകൊണ്ട, രാം ഗോപാൽ വർമ്മ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തിയിരുന്നു. ഇവർക്ക് പുറമെ കീർത്തി സുരേഷും സിനിമയിൽ ശബ്ദ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ദിവസവും 100 കോടി നേടുന്ന ബ്രഹ്മാണ്ഡ വിജയം; കൽക്കിയിൽ പ്രഭാസിന്റെ പ്രതിഫലം ആദിപുരുഷിനേക്കാൾ കുറവ്

കൽക്കി 2898 എഡി ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.

To advertise here,contact us